Get Updates
Get notified of breaking news, exclusive insights, and must-see stories!

1500 കടന്ന് കേരളത്തിൽ കൊവിഡ്:ഇന്ന് 1544 പേർക്ക് രോഗം; ജാഗ്രതയില്ലെങ്കിൽ നിയന്ത്രണങ്ങളിലേക്ക് ?

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ നാല് ദിവസമായി ആയിരത്തിലധികം കേസുകളാണ് കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്ന് സ്ഥിതി ഇതിൽ നിന്നും ഗുരുതരമായി മാറിയിരിക്കുകയാണ്. 1544 പേർക്കാണ് ഇന്ന് കേരളത്തിൽ കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ടി പി ആർ 11.34 ആണ് . എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

481 പേർക്ക് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു.അതേസമയം, തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയുണ്ട്. 221 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

covid

അതേസമയം, 13558 പരിശോധനകളാണ് ഇന്ന് കേരളത്തിൽ നടന്നത്. എന്നാൽ, കൊവിഡ് ബാധിച്ച് നാല് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ 43 മരണമാണ് കേരളത്തിൽ ആകെ കോവിഡ് ബാധിച്ച് സംഭവിച്ചത്.

എന്നാൽ , ഇന്നലെയും സമാന സ്ഥിതി കേരളത്തിൽ തുടർന്നിരുന്നു. 1465 പേർക്കാണ് ഇന്നലെ കൊവിഡ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ആറു മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെയും പുറത്തു വന്ന റിപ്പോർട്ടുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളം ജില്ലയിൽ ആയിരുന്നു. ജില്ലയിൽ 479 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത് ഇതിനു പുറമേ ജില്ലയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിൽ വർധനവ് പ്രകടമാകുന്ന തരത്തിലുളള റിപ്പോർട്ടുകൾ ആയിരുന്നു ഇത്.

തിരുവനന്തപുരത്ത് ഇന്നലെ 251 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 140, കോട്ടയം 158, ആലപ്പുഴ 44, കൊല്ലം 66, തൃശൂര്‍ 102, ഇടുക്കി 45, കണ്ണൂര്‍ 31, പത്തനംതിട്ട 72, മലപ്പുറം 32, പാലക്കാട് 26, വയനാട് 13, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് ആയിരുന്നു മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകൾ. അതേസമയം, വർധിച്ചു വരുന്ന പ്രതിദിന കേസുകളിൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

കേരളത്തെ ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. നാം കൊവിഡിന് ഒപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം എന്ന് വ്യക്തമാക്കിയായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്ലാപേരും മാസ്ക്ക് കൃത്യമായി ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു . രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കേണ്ടവർ ഉടൻ തന്നെ വാക്സിൻ എടുക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'സാരി ധരിച്ചു ഞാൻ'; സിംപിള്‍ ലുക്കിലെന്ന് കനിഹ; പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അതേ സമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . കഴിഞ്ഞ ആഴ്ചയിൽ 4,139 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ 6,556 പുതിയ കേസുകളായി വർധനവ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് . കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് , പത്തനംതിട്ട , ഇടുക്കി , ആലപ്പുഴ , കൊല്ലം , കണ്ണൂർ , മലപ്പുറം , വയനാട് എന്നീ 11 ജില്ലകളിലാണ് പ്രധാനമായും വർധനവ് പ്രകടമാകുന്നതെന്നു കേന്ദ്രം അറിയിച്ചു .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+