Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ 2415 പേർ ഇന്ന് കൊവിഡ് ബാധിതർ; മാസ്ക് വേണം; ഉപയോഗം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശങ്ക പ്രകടിപ്പിച്ചുള്ള പ്രതി ദിന കൊവിഡ് കേസുകളുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ കേരളത്തിൽ പുറത്തുവരുന്നത്. ഇന്നും സംസ്ഥാനത്ത് രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2415 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണവും രോഗ ബാധയെ തുടർന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും. 796 പേർക്കാണ് എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്നുള്ള രണ്ടു മരണവും ജില്ലയിലുണ്ട്.

covid

അവശേഷിക്കുന്ന ബാക്കി മൂന്നു മരണവും കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിലാണ്. അതേസമയം, രോഗ ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ തൊട്ടുപിന്നിലുള്ള ജില്ല തിരുവനന്തപുരമാണ്. ഇക്കഴിഞ്ഞ ദിവസവും തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് നിലനിന്നിരുന്നു. ഇന്ന് 368 പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 260 പേർക്കാണ് കോട്ടയം ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. അതേസമയം, കോഴിക്കോട് 213 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കേസുകൾ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങളിലും സ്കൂളുകളിലും മാസ്കിന്റെ ഉപയോഗം കര്‍ശനമാക്കണം.

മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനറെ രണ്ടാം ഡോസ് വാക്സിനേഷന്‍ കൂടുതൽ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ സാധിക്കണം 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നതായി ഇന്ന് പുറത്തു വന്ന റിപ്പോർട്ടിൽ പ്രകടമാകുന്നു. ഇന്നലെ, 2,193 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. 588 പേർക്ക് ഇന്നലെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

എന്നാൽ, ജൂൺ 7 -ന് 2,271 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മെയ് 7 -ന് 622 പേർക്ക് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ 416 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മെയ് മാസം അവസാനത്തോടെയാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രകടമായി തുടങ്ങിയത്. ഏപ്രിൽ 28, 29, 30, 31 തീയതികളിൽ കേസുകൾ 1000 കടക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

അതേസമയം, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണവും വർധിക്കുകയാണ്. ഇന്ന് 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. അതായത്, പുതിയ കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനവ് പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് ഉണ്ടായതായി കാണാം. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്കുകൾ പ്രകാരം, 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+