Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ 215 പേർക്ക് കൊവിഡ്! ഇന്ന് 150 പേർ ആശുപത്രിയിൽ, ഏപ്രിൽ 1ന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 215 ആയി.

തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരാളൊഴികെ എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ വൈറസ് പകര്‍ന്നവരാണ്. 169,129 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്.

രണ്ട് കുട്ടികൾക്ക് രോഗം

രണ്ട് കുട്ടികൾക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് മാത്രം 150 പേരെയാണ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 658 പേര്‍ ആശുപത്രിയിലും 162471 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. 7485 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6381 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. കൊവിഡ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗജന്യ റേഷന്‍ വിതരണം

സൗജന്യ റേഷന്‍ വിതരണം

കാസര്‍കോട് ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുളളത്. 163 പേര്‍. ജില്ലയ്ക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു. 5 പേരില്‍ കൂടുതല്‍ ഒരേ സമയം ഉണ്ടാകരുതെന്നും ടോക്കണ്‍ സംവിധാനം നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍പിജി ക്ഷാമം ഉണ്ടാകില്ല

എല്‍പിജി ക്ഷാമം ഉണ്ടാകില്ല

വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് ആളുകളെ തെററിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ വേണ്ടെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളെത്തിക്കുന്ന ട്രക്കുകളുടെ നീക്കത്തില്‍ പുരോഗതി ഉണ്ടെന്നും എല്‍പിജി ക്ഷാമം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മരണമടഞ്ഞ പോത്തന്‍ കോടുളള കൊവിഡ് സ്വദേശിയുടെ ഭാര്യയും മകളും അവരുടെ രണ്ട് മക്കളും കൊവിഡ് നെഗറ്റീവാണ്.

5,91,61,000 രൂപ

5,91,61,000 രൂപ

ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,91,61,000 രൂപ ലഭിച്ചു. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് എത്തി തുടങ്ങി. ദില്ലി നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത മലപ്പുറംകാരായ 18 പേരെ കണ്ടെത്തിയിട്ടുണ്ട്. നാല് പേര്‍ പഠനവുമായി ബന്ധപ്പെട്ടും മറ്റുളളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും പോയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും

അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിവരങ്ങള്‍ മറച്ച് വെക്കുന്നത് ഗുരുതര പ്രശ്‌നമാകും. അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സമ്പന്നരെന്ന് കരുതുന്ന ചിലര്‍ ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിക്കുന്നുവെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ തിരിച്ച് വിളിച്ചില്ല

മന്ത്രിമാർ തിരിച്ച് വിളിച്ചില്ല

കാസര്‍കോട് അതിര്‍ത്തി അടച്ച പ്രശനത്തില്‍ ശുഭപ്രതീക്ഷയുണ്ട്. സദാനന്ദ ഗൗഡയുമായും അമിത് ഷായുമായും പ്രശ്‌നം സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും തിരികെ വിളിക്കാമെന്ന് പറഞ്ഞ് വിളിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ തീരുമാനം ആയതിന് ശേഷം തിരിച്ച് വിളിക്കുമെന്നാണ് പ്രതീക്ഷ. മദ്യത്തിന് കുറിപ്പടി എഴുതാന്‍ ഡോക്ടര്‍മാരെ ആരും നിര്‍ബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+