സിപിഐയും എതിരായി; ഇരയുടെ പേര് പറഞ്ഞ കെ രാധാകൃഷ്ണനെതിരെ നടപടിവേണമെന്ന് കാനം രാജേന്ദ്രന്‍...
മലപ്പുറം: മുന്‍ സ്പീക്കറായാലും മുന്‍ മന്ത്രിയാണെങ്കിലും തെറ്റ് ചെയ്താല്‍ തെറ്റ് തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ ഇരയുടെ പേര് പരസ്യമായി വിളിച്ചുപറഞ്ഞ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ നിയമാനുസൃത നടപടി വേണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
നിയമവിരുദ്ധ പ്രസ്താവന നടത്തിയാല്‍ മുഖം നോക്കേണ്ട കാര്യമില്ലെന്നും രാധാകൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടായവലിയ തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. രാധാകൃഷ്ണനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെ സിപിഐയും വിമര്‍ശനവുമായി രംഗത്ത് വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.

പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 228 എ പ്രകാരം ഗുരുതരമായ കുറ്റവും സുപ്രിംകോടതി നിര്‍ദ്ദശത്തിന്റെ ലംഘനവുമാണ് രാധാകൃഷ്ണന്‍ നടത്തിയത്.
സ്പീക്കര്‍ പദവിയിലിരുന്ന് രാധാകൃഷ്ണന് നിയമം അബന്ധം പറ്റി എന്നു പറയാനാകില്ല. ഇത്തരം ആരോപണം ഉന്നയിച്ചവരുടെ പേരു പറഞ്ഞാലെന്താ കുഴപ്പം എന്ന പ്രസ്താവന ഇത് വ്യക്തമാക്കുന്നു. ആരോപണവിധേയരായ പ്രതികളെക്കാള്‍ വലിയ കുറ്റമാണ് രാധാകൃഷ്ണന്‍ ചെയ്തിരിക്കുന്നതെന്ന് കുമ്മം ആരോപിച്ചു.
രാധാകൃഷ്ണന്റേത് വെറഉമൊരു നാക്ക് പിഴയല്ലെന്നാണ് സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആരോപിക്കുന്നത്. രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ കെആര്‍ മീര, സാറ ജോസഫ്, അജിത തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രാധാകൃഷ്ണനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ചോദിക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications