രാഹുലിനെതിരെ ദേശീയ നേതാവിനെ ഇറക്കാന്‍ സിപിഐ, സുരേഷ് ഗോപിക്കെതിരെ മുന്‍ മന്ത്രി, സാധ്യത പട്ടിക ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ട് സിപിഐ. തൃശൂരില്‍ വിഎസ് സുനില്‍ കുമാറിനെയും, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെയുമാണ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതിവേഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ പ്രചാരണത്തിലേക്ക് കടക്കാനാണ് സിപിഐ നീക്കം.
വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജയാണ് സാധ്യത പട്ടികയിലുള്ളത്. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍കുമാറും സാധ്യത പട്ടികയിലുണ്ട്. അതേസമയം ഈ മാസം 10, 11 തിയതികളിലായി സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നുണ്ട്. അതില്‍ സ്ഥാനാര്‍ത്തികളെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.

അതേസമയം സിപിഐ സീറ്റായ തൃശൂരില്‍ ശക്തമായ ത്രികോണ പോരാട്ടം തന്നെ നടന്നേക്കും. അതാണ് വിഎസ് സുനില്‍ കുമാറിനെ സാധ്യത പട്ടികയില്‍ ഉള്പ്പെടുത്താന്കാരണം. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യുവാക്കള്‍ക്കും പരിഗണന നല്‍കുന്നതാണ് മാവേലിക്കരയിലെ സാധ്യതാ പട്ടിക. നിലവില്‍ മന്ത്രി പി പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് അരുണ്‍കുമാര്‍.
എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു അദ്ദേഹം. നാല് സീറ്റിലാണ് സിപിഐ മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി ഉള്ളത് കൊണ്ട് ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശശി തരൂരിനെ നേരിടാനാണ് ജനപ്രിയനായ പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് പരിഗണിക്കുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications