കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തകര്‍ക്കാന്‍ സിപിഐയുടെ പുതിയ വഴി!! കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു!!

കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ ദൂരം പാലിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നിലനില്‍ക്കെ തന്നെയാണ് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ബിജെപിയെ തകര്‍ക്കുന്നതിന് പുതിയ വഴിയുമായി സിപിഐ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനാണ് സിപിഐയുടെ നീക്കം. ഇതനുസരിച്ച് സഖ്യരൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഐയുടെ പുതിയ നിലപാട്.

ഫാസിസ്റ്റ് പ്രത്യശാസ്ത്രമുള്ള കേന്ദ്രസര്‍ക്കാരിനെ ചെറുക്കാന്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ ദൂരം പാലിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നിലനില്‍ക്കെ തന്നെയാണ് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നത്.

cpi

അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം നിസാരമായി കാണാനാകില്ലെന്നാണ് പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം പറയുന്നത്. ദേശീയ മതേതര ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം വ്യക്തമാക്കുന്നു.

കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്ക് സമയമായെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ് മാറ്റ വരുത്തിയാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നാണ് സിപിഐയുടെ നിലപാട്.

congress

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമികമായി ഇത് ചെയ്യാനാണ് ആലോചന. പിന്നീട് ഇത് വിശാല സഖ്യമാക്കി മാറ്റാനാകുമെന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.

അതേസമയം കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യ എതിരാളികളായി കാണുന്ന അണികള്‍ പാര്‍ട്ടിയുടെ നിലപാട് എങ്ങനെ കാണും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

English summary
cpi congress alliance in centre report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X