കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് സിപിഐ; സിപിഎമ്മുമായുള്ള ബന്ധം ഉലയുന്നു

കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് സിപിഐ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യവുമായി ബന്ധപ്പെട്ട് അവസാന മണിക്കൂറുകളില്‍ സിപിഐ കളിച്ച നാടകം ഇടതു മുന്നണിയെ വരും നാളുകളില്‍ പ്രതിസന്ധിയിലാക്കിയേക്കും. മന്ത്രി രാജിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ മാറി നിന്നത് സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തോമസ് ചാണ്ടിയുടെ രാജി; ആശ്വാസമാകുന്നത് സിപിഎമ്മിന്; കാരണം?
കൂട്ടുകക്ഷി മന്ത്രിസഭയില്‍ പൊതുവായ പ്രശ്‌നം വരുമ്പോള്‍ മാറിനിന്ന് ജനങ്ങള്‍ക്ക് മുന്നില്‍ മാന്യത നടിക്കാന്‍ സിപിഐ കാട്ടുന്ന വ്യഗ്രത സോഷ്യല്‍ മീഡിയയില്‍ പരക്കെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ ഇടതുമുന്നണിയിലെടുത്ത തീരുമാനം അംഗീകരിക്കുകയും പിന്നീട് പുറത്തുവന്നശേഷം സിപിഐ മറ്റൊരു നിലപാട് സ്വീകരിക്കുകയായിരുന്നു.

cpim

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ സിപിഐ വിട്ടുനിന്നത് ദുരവ്യാപക പ്രത്യാഘാതം മുന്നണിയിലുണ്ടാക്കും. തങ്ങളാണ് തോമസ് ചാണ്ടിയെ പുറത്താക്കിയതെന്ന് മേനി നടിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമായാണ് കണക്കാക്കുക. എന്‍സിപി കേരളത്തില്‍ ചെറു പാര്‍ട്ടിയാണെങ്കിലും മുന്നണി മര്യാദ പാലിക്കാന്‍ പിണറായി വിജയനും സിപിഎമ്മും കാണിച്ച താത്പര്യമോ ക്ഷമയോ സിപിഐയ്ക്കുണ്ടായില്ല.

അടുത്തിടെ പല വിഷയങ്ങളിലും സിപിഐയും സിപിഎമ്മും പരോക്ഷമായും അല്ലാതെയും വാക്‌പോര് നടത്തിയിരുന്നു. തോമസ് ചാണ്ടി വിഷയത്തോടെ പാര്‍ട്ടികള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കും. നേരത്തെ തന്നെ സിപിഐയെ വലതുമുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ ഇത് ഒരു അവസരമാക്കാനും ഇടയുണ്ട്.

English summary
CPI force to quit minister Thomas Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X