തോമസ് ചാണ്ടിയുടെ രാജി; ആശ്വാസമാകുന്നത് സിപിഎമ്മിന്; കാരണം?
തോമസ് ചാണ്ടിയുടെ രാജി; ആശ്വാസമാകുന്നത് സിപിഎമ്മിന്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നാണംകെട്ട് പുറത്തുപോയതോടെ ആശ്വാസമാകുന്നത് ഭരണ കക്ഷിയിലെ പ്രമുഖരായ സിപിഎമ്മിനാണ്. മന്ത്രിയുടെ രാജിക്ക് നാളുകളായി സമ്മര്‍ദ്ദമുണ്ടാകുമ്പോഴും വിഷയത്തില്‍ കൈകഴുകി സിപിഐ മാറിനിന്നപ്പോഴും പേരുദോഷം കിട്ടിയതാകട്ടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും.
മന്ത്രിയുടെ രാജി നീണ്ടത് പ്രതിസന്ധിയിലാക്കിയത് സിപിഎം നേതാക്കളെയും അണികളെയുമാണ്. രാജി ഓരോ ദിവസം വൈകുന്തോറും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടായി. മന്ത്രിയെ പ്രതിരോധിച്ച് ന്യായീകരിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചിരുന്നില്ലെങ്കിലും മന്ത്രിയില്‍ നിന്നും രാജി ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കാത്തതും കര്‍ശനമായ നിര്‍ദ്ദേശം നല്‍ക്കാത്തതും പ്രതിപക്ഷം ആയുധമാക്കുകയായിരുന്നു.

മന്ത്രിയെ ഭയക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും, തോമസ് ചാണ്ടിയില്‍ നിന്നും പണം വാങ്ങിയെന്നുമൊക്കെയുള്ള പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. സിപിഐ ആകട്ടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍ വിധികാത്ത് കിടക്കുകയായിരുന്നു.
മന്ത്രിക്കെതിരെ മുഖ്യമന്ത്രി മൃദു സമീപനം സ്വീകരിച്ചത് സിപിഎമ്മിന് ദോഷമായെന്നാണ് വിലയിരുത്തല്‍. ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മന്ത്രി രാജിക്ക് തയ്യാറായത്. മന്ത്രി രാജിവെക്കുമ്പോള്‍ രാജിയുടെ ക്രഡിറ്റ് ലഭിച്ചതാകട്ടെ സിപിഐയ്ക്കും. എന്തായാലും മാധ്യമ വിചാരണയില്‍ തലകുനിച്ച സര്‍ക്കാര്‍ മന്ത്രിയുടെ രാജിയോടെ വിവാദമൊഴിവാക്കിയായിരിക്കും ശേഷിക്കുന്ന കാലം ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications