കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഗതന്റെ ആത്മഹത്യയില്‍ എഐവൈഎഫ് വാദം പൊളിഞ്ഞു, കൊടി കുത്തിയത് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത്

ഡാറ്റില്‍ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പ് പണിയാനിരുന്നത് എന്നായിരുന്നു സിപിഐയുടെ വാദം

Google Oneindia Malayalam News

പൂനലൂര്‍: പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ എഐവൈഎഫ് ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുന്നു. സുഗതന്‍ വര്‍ക് ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ അനധികൃതമായിട്ടാണ് സുഗതന്‍ ഇവിടെ കൊടുകുത്തിയതെന്ന് എഐവൈഎഫ് പറഞ്ഞിരുന്നു.

എന്നാല്‍ ഇതെല്ലാം കള്ളമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിഷയത്തില്‍ സിപിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുഗതന്റെ മകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഡാറ്റാ ബാങ്ക്

ഡാറ്റാ ബാങ്ക്

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പ് പണിയാനിരുന്നത് എന്നായിരുന്നു സിപിഐയുടെ വാദം. എന്നാല്‍ ചെറിയൊരു സ്ഥലം മാത്രമാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതെന്നൊണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ഭൂരിഭാഗവും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണെന്ന് പത്തനാപുരം തഹസീര്‍ദാറും പറയുന്നു. ഇവിടെ 27 സെന്റാണ് സുഗതന്‍ പാട്ടത്തിനെടുത്തത്. ഇതില്‍ 20 സെന്റും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതാണ്. ഇവിടെ വയല്‍ നികത്തിയത് 2008ന് മുമ്പാണെന്നും തഹസീല്‍ദാര്‍ പറയുന്നു. അതേസമയം സിപിഐയുടെ രാഷ്ട്രീയ നാടകമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാവാനും സാധ്യതയുണ്ട്.

സിപിഐ പ്രതിരോധത്തില്‍

സിപിഐ പ്രതിരോധത്തില്‍

വാദങ്ങളെല്ലാം പൊളിഞ്ഞതോടെ സിപിഐയും എഐവൈഎഫും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ സുഗതന്‍ വര്‍ക് ഷോപ്പ് നടത്താനിരുന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുത്തിയതിനെ തുടര്‍ന്നായിരുന്നു സുഗതന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ സുഗതന്റെ ആത്മഹത്യ സാധാരണ സംഭവമാണെന്ന രീതിയില്‍ ന്യായീകരിക്കുകയാണ് സിപിഐ ചെയ്തത്. അതേസമയം കൊടികുത്തിയ സമരം അനാവശ്യമായിരുന്നുവെന്ന് ഇതിന് ശേഷം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക സിപിഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു എന്ന് സുഗതന്റെ മകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതും എഐവൈഎഫിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്ന് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

കേസ് കാര്യമാക്കുന്നില്ല

കേസ് കാര്യമാക്കുന്നില്ല

നേതാക്കള്‍ക്കെതിരെ എടുത്ത കേസ് കാര്യമാക്കേണ്ടെന്നാണ് സിപിഐയുടെ നിലപാട്. ആത്മഹത്യാ പ്രേരണയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലായിരുന്നു കേസെടുത്തത്. അതേസമയം സംഭവത്തിന് ശേഷം സുഗതന്റെ സകുടുംബത്തിന് വര്‍ക് ഷോപ്പ് തുടങ്ങാന്‍ പിന്നീട് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. പോലീസ് ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായിട്ടായിരുന്നു മുന്നോട്ടു പോയത്. ഒരു പ്രതിയെയും വെറുതെ വിടില്ലെന്ന് പോലീസ് മേധാവി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ സമരം നടത്തിയത് സുഗതനെതിരെ അല്ലെന്നും നിലം നികത്തലിന് അനുമതി നല്‍കിയ പഞ്ചായത്തിനെതിരെ ആയിരുന്നുവെന്നുമാണ് സിപിഐ നിലപാടെടുത്തത്.

പ്രതികള്‍ക്ക് സ്വീകരണം

പ്രതികള്‍ക്ക് സ്വീകരണം

പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ നിരന്തരം ഉയര്‍ന്നിട്ടും നിലപാട് മാറ്റാന്‍ സിപിഐ തയ്യാറായിരുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങിയ ഉടനെ പാര്‍ട്ടി സ്വീകരണം നല്‍കുകയും ചെയ്തു. ചടങ്ങില്‍ സിപിഐയുടെ പ്രാദേശിക നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തള്ളി പറയാന്‍ സിപിഐ തയ്യാറായില്ല. സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയും ചെയ്തു. സിപിഐ മന്ത്രി സുനില്‍കുമാര്‍ ഇതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സംസാരിച്ചത്. ഇതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ പരസ്യമായി സിപിഐയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയം രാഷ്ട്രീയമായി സിപിഐക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.

സുഗതന്റെ ആത്മഹത്യക്ക് കാരണം എഐവൈഎഫ്, കൊടിനാട്ടല്‍ ജീവനെടുത്തു, സിപിഐക്കെതിരെ ഒളിയമ്പുമായി പിണറായിസുഗതന്റെ ആത്മഹത്യക്ക് കാരണം എഐവൈഎഫ്, കൊടിനാട്ടല്‍ ജീവനെടുത്തു, സിപിഐക്കെതിരെ ഒളിയമ്പുമായി പിണറായി

പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!പാക് യുവതിയേയും ദുബായ് യാത്രയേയും കൂട്ടിക്കുഴച്ചിരിക്കുന്നു.. ലക്ഷ്യം തന്നെ തകർക്കൽ.. ഷമി വീണ്ടും!

കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്

English summary
cpi in defence on sugathans suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X