കാനം മാധ്യമങ്ങൾക്ക് മുന്നിൽ ഗീർവാണം മുഴക്കുന്നു; കാനത്തിനെതിരെ സിപിഐ, മന്ത്രിമാർക്ക് ഏകോപനമില്ല!
കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് കാനത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കാനത്തിന് പുറമെ ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിനിധികൾ രംഗത്ത് വന്നു.
സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിര്‍ത്താന്‍ ഒരു ചുക്കും ഭക്ഷ്യമന്ത്രി ചെയ്യുന്നില്ലെന്നു പ്രതിനിധികള്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗീര്‍വാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രതിനിധികള്‍ തുറന്നടിച്ചത്.

മന്ത്രിമാർ തമ്മിൽ ഏകോപനമില്ല
ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമന്‍ ഓര്‍ക്കണമെന്നും സമ്മേളനനത്തിൽ പ്രതിനിധികൽ ഓർമ്മിപ്പിച്ചു. പാര്‍ട്ടി മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും സിപിഐ കൊല്ലം ജില്ല സമ്മേളനത്തിൽ ആരോപണമുയർന്നു.

നേതൃത്വകത്തിനെതിയാ വിമർശനം ഇതാദ്യം
പല കാര്യങ്ങളിലും മന്ത്രിമാര്‍ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ഇതാദ്യമായാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയരുന്നത്.

കാനത്തിന് മറുപടിയില്ല
അതേസമയം സിപിഐ പ്രതിനിധികളുടെ കാനത്തിനും നേതൃത്വത്തിനും എതിരായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മുൻ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യ അജണ്ടകൾ നടപ്പാക്കിയെന്ന് ആരോപണവും ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു.

പിണറായി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നു
അതിരൂക്ഷമായ ഭാഷയിലാണ് പിണറായി വിജയനെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമർശനം ഉയർന്നത്. ണറായി വിജയന്‍ പെരുമാറുന്നത് സ്വേച്ഛാധിപതിയെ പോലെയാണെന്നും ഇതിന്റെ തെളിവാണ് മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കൽ സംഭവമെന്നും സിപിഐ വിമർശിച്ചിരുന്നു.

വർഗീയ വികാരം ഇളക്കിവിട്ടു
പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കം ചെയ്ത സംഭവത്തില്‍ വര്‍ഗീയവികാരം ഇളക്കിവിടുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും സിപിഐ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. ഇടുക്കി മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് മുഖ്യമന്ത്രിയും വൈദ്യുതവകുപ്പു മന്ത്രി എം എം മണിയും ചേര്‍ന്ന് കോടാലിവച്ചു. ജി എസ് ടി നല്ലതാണെന്ന് ധനമന്ത്രി ദീര്‍ഘദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് മുഖ്യമന്ത്രിയും വൈദ്യുതവകുപ്പു മന്ത്രി എം എം മണിയും ചേര്‍ന്ന് കോടാലിവച്ചു. ജി എസ് ടി നല്ലതാണെന്ന് ധനമന്ത്രി ദീര്‍ഘദര്‍ശനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications