കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് (ബി) ഞാഞ്ഞൂലുകള്‍, ഗണേഷ് ഇപ്പോഴേ മന്ത്രിയാകേണ്ട; ആഞ്ഞടിച്ച് കെ. രാജു

Google Oneindia Malayalam News

കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയ്ക്കും കേരള കോണ്‍ഗ്രസ് (ബി) ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ കെ രാജു. സി പി ഐക്കെതിരെ പുലഭ്യം പറയാന്‍ വേണ്ടി മാത്രമാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് വരുന്നത് എന്ന് കെ രാജു വിമര്‍ശിച്ചു.

എല്‍ ഡി എഫ് ഘടക കക്ഷിയിലെ ഞാഞ്ഞൂലുകളാണ് കേരളാ കോണ്‍ഗ്രസ് (ബി) എന്നും കെ രാജു പരിഹസിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗമാണ് കെ രാജുവിന്റെ വിമര്‍ശനത്തിന് ആധാരം.

അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍

1

ഇടത് മുന്നണിയിലെ ഘടക കക്ഷി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് പ്രവര്‍ത്തിക്കാന്‍ അറിയില്ല എന്നും ഞാഞ്ഞൂലുകള്‍ സി പി ഐയെ വിമര്‍ശിക്കാന്‍ വരേണ്ട എന്നും കെ രാജു പരിഹസിച്ചു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കും എന്നും ഇപ്പോഴെ മന്ത്രിയാകേണ്ട എന്നും കെ രാജു കൂട്ടിച്ചേര്‍ത്തു.

2

പത്തനാപുരത്ത് പ്രാദേശിക തലത്തില്‍ പലപ്പോഴായി ഗണേഷ് കുമാര്‍ സി പി ഐക്കെതിരെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഗൗരവകരമായി തന്നെയാണ് കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് കെ രാജു 2019 ല്‍ ഇറക്കിയ ഉത്തരവാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് (ബി) യുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാര്‍ ആരോപിച്ചത്.

3

എന്നാല്‍ വിഷയത്തില്‍ സാമാന്യ ജ്ഞാനം ഇല്ലാത്തയാളാണ് ഗണേഷ് കുമാര്‍ എന്നും സുപ്രീം കോടതിയാണ് ബഫര്‍ സോണില്‍ തീരുമാനമെടുത്തതെന്നും കെ രാജു തിരിച്ചടിച്ചു. ഗണേഷ് കുമാര്‍ എല്ലാ രീതിയിലും നല്ല നടനാണ് എന്നും അവസരം കിട്ടുമ്പോഴെല്ലാം സി പി ഐക്കെതിരെ പുലഭ്യം പറയുമെന്നും കെ രാജു പരിഹസിച്ചു.

4

നേരത്തെ സി പി ഐയുടെ പത്തനാപുരം മണ്ഡലം സമ്മേളനത്തിലും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്ക് രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഗണേഷ് കുമാര്‍ എം എല്‍ എ ഇടതുപക്ഷ സ്വഭാവം ആര്‍ജിച്ചിട്ടില്ല എന്നാണ് സി പി ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം. 2001 ല്‍ സി പി ഐ പ്രവര്‍ത്തകരോടു കാട്ടിയ അതേ നിലപാടാണ് കെ ബി ഗണേഷ് കുമാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

5

ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ എല്‍ ഡി എഫ് മണ്ഡലം യോഗം പോലും ചേരാന്‍ സാധിക്കുന്നില്ല എന്നും ഗണേഷ് കുമാറിന് മന്ത്രിമാരോട് അലര്‍ജിയാണ് എന്നും വിമര്‍ശനം ഉണ്ടായിരുന്നു. ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മണ്ഡലത്തില്‍ വേണ്ട രീതിയില്‍ പ്രതിഫലിക്കുന്നില്ല എന്നും ഗണേഷ് കുമാറിരെ കുറ്റപ്പെടുത്തി പരാമര്‍ശമുണ്ടായിരുന്നു.

അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍

6

നേരത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ സി പി ഐ നേതാക്കള്‍ വീടു കയറിയെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. കൂടെ നിന്ന്ചതിക്കുന്നവരാണ് സി പി ഐക്കാര്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. പിറവന്തൂരില്‍ തന്റെ സ്വീകരണം നടക്കുമ്പോള്‍ മറ്റൊരു വശത്ത് മൈക്കാമൈനില്‍ സി പി ഐയുടെ രണ്ട് നേതാക്കള്‍ തന്നെ തോല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് വീടു കയറുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി; ഓഡിറ്റ് ശക്തമാക്കുംഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി; ഓഡിറ്റ് ശക്തമാക്കും

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
CPI Leader K Raju lashed out at KB Ganesh Kumar MLA and Kerala Congress (B)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X