പാലക്കാട് സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസെന്ന് സിപിഎം
പാലക്കാട്: പാലക്കാട് മരുത റോഡില്‍ സി പി ഐ എം നേതാവിനെ വെട്ടിക്കൊന്നു. മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. പിന്നില്‍ ആര്‍ എസ് എസാണ് എന്ന് സി പി ഐ എം ആരോപിച്ചു. രാത്രി 9.15 ഓടെയാണ് സംഭവം. കുന്നംകോട് സ്വദേശിയാണ് ഷാജഹാന്‍.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഷാജഹാന് നേരെ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തെ കുറിച്ച് മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റായ സി പി ഐ എം ഏരിയ കമ്മിറ്റി അംഗം പറഞ്ഞ് ഇങ്ങനെയാണ്...
ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍
ഒമ്പത് മണിയായപ്പോള്‍ കടയില്‍ സാധനം വാങ്ങാന്‍ വേണ്ടി നിന്നതാണ്. അപ്പോള്‍ ഒരു നാലഞ്ച് കുട്ടികള്‍ കുന്നംകോടിലെ കുട്ടികള്‍ ആണ് എന്നാണ് പറയുന്നത് പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഞാന്‍ മനസിലാക്കുന്നത് ശരിയാണെങ്കില്‍ പണ്ട് ഇവര്‍ ഒരു കേസില്‍ പ്രതിയായിരുന്നു.
അതിന് ക്വട്ടേഷന്‍ കൊടുത്തതാണ് എന്നാണ് നമുക്ക് കിട്ടുന്ന വിവരം. ഇത് ഒരു കഞ്ചാവ് സംഘത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിപ്പിച്ചതാണ് എന്നാണ് നമുക്ക് കിട്ടുന്ന പ്രാഥമിക വിവരം. ഷാജഹാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി മെമ്പറും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ്. മാത്രമല്ല അവിടെ നിന്ന് എമര്‍ജ് ചെയ്യുന്ന ഒരു പാര്‍ട്ടി നേതാവാണ് ആ സഖാവ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആയിരിക്കാനാണ് സാധ്യത എന്ന് മലമ്പുഴ എം എല്‍ എ പ്രഭാകരന്‍ പറഞ്ഞു. നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നു എന്നും മലമ്പുഴ എം എല്‍ എ പ്രഭാകരന്‍ പറഞ്ഞു. അതിനിടെ സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും കാരണക്കാര്‍ ആരെന്ന് പൊലീസ് പറയട്ടെ എന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടതെന്നും പിന്നാലെ കൊല്ലപ്പെട്ടതെന്നും എന്‍ എന്‍ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications