'കെ.സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാംദിവസം കൊലപാതകം നടന്നു' - അന്വേഷിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി ജെ പിയ്ക്ക് എതിരെ സി പി എം രംഗത്ത്. സുബൈറിന്റെ കൊലപാതകത്തിൽ ബി ജെ പിയുടെ പങ്ക് അന്വേഷിക്കും എന്നാണ് സി പി എം വ്യക്തമാക്കിയത്.
പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റേതായിരുന്നു ഈ പ്രതികരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാലക്കാട് വന്നു പോയിരുന്നു. സുരേന്ദ്രൻ വന്നതിന് രണ്ടാം ദിവസമാണ് കൊലപാതകം സംഭവിച്ചതെന്ന് സുരേഷ് ബാബു ആരോപിച്ചു.
സുബൈറിന്റെ കൊലപാതകത്തിൽ കെസുരേന്ദ്രന് പങ്കുണ്ടോ എന്ന് അന്വേഷിക്കും. പ്രവർത്തകരുടെ ഗൂഢാലോചനയിൽ മാത്രം കൊലപാതകം സംഭവിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ കെ സുരേന്ദ്രൻ സി പി എമ്മിന് എതിരെ രംഗത്ത് എത്തിയിരുന്നു. പോപ്പുലർ ഫണ്ട് അക്രമങ്ങൾക്ക് സഹായം നൽകുന്നത് സി പി എം എന്നാണ് കെ സുരേന്ദ്രൻ ആരോപിച്ചത്. ഇതിന് പിന്നാലെ ആണ് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി പി എൻ സുരേഷ് കുമാർ പ്രതികരിച്ചത്. കൃത്യമായ രീതിയിലുള്ള രാഷ്ട്രീയ സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിച്ചു. അത് കൊണ്ട് മാത്രം ആണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തി കൊണ്ടിരിക്കുന്നത്. സർവ കക്ഷി യോഗത്തിൽ പങ്കെടുത്തതിന് ശേഷം കാര്യങ്ങളിൽ വിശദീകരണം നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു.

അതേസമയം, ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. പൊലീസിന് എതിരെ വിമർശനം ഉന്നയിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. പൊലീസിന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നും ഗുരുതര വീഴ്ചയാണ് നടന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ക്രമ സമാധാന നില തകർന്നു. ഇവിടെ നടക്കുന്ന ഓരോ കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ് സംഭവിക്കുന്നത്.

ആർ എസ് എസ് നേതാവായ ശ്രീനിവാസൻ നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം ആണെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിലും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സുബൈറിന്റെ കൊലപാതകത്തിൽ ആർ എസ് എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ട് നിരോധിക്കണം എന്ന് എന്തുകൊണ്ട് സംസ്ഥാനം ഇതുവരെ ആവശ്യപ്പെട്ടില്ല എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് ഇന്ന് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്ന് ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

ഇദ്ദേഹത്തിന്റെ കാലിനും കൈക്കും തലയുടെ ഭാഗത്തും സാരമായ പരിക്കാണ് പറ്റിയത്. ജില്ലയിൽ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കടയ്ക്കുള്ളിൽ കയറിയാണ് അഞ്ചംഗ സംഘം വെട്ടിയത്. മൂന്ന് ബൈക്കുകളിൽ ആണ് സംഘം എത്തിയിരുന്നത്. എന്നാൽ, ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപണം ഉന്നയിച്ചു. പൊലീസിന് ഗുരുതര വീഴ്ച ആണ് ഉണ്ടായതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications