ഇടതുപക്ഷത്തിന് നാണക്കേട്; കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സിപിഐ
തിരുവനന്തപുരം: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ എസ് എഫ് ഐക്കെതിരെ വിമര്‍ശനവുമായി സി പി ഐ. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി പി ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ സംഭവം ഇടതുപക്ഷത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ് എഫ് ഐയുടെ നടപടിക്കെതിരെ സി പി എമ്മിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ തള്ളി മുഖ്യമന്ത്രിയും എല്‍ ഡി എഫ് കണ്‍വീനറും രംഗത്തെത്തിയിരുന്നു. കൂടാതെ എസ് എഫ് ഐ നേതാക്കളെ ഇന്ന് എ കെ ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സി പി എം വിളിച്ചുവരുത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.

അതേസമയം, സംഭവത്തില്‍ ആറ് എസ് എഫ് ഐക്കാരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ 25 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്കെതിരെ പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. സംഘപരിവാറിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് സി.പി.എം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത വി ഡി സതീശന്‍ ആരോപിച്ചു. സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എസ്.എഫ്.ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്.
പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍
ആരോഗ്യ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും എസ്.എഫ്.ഐ- ഡിവൈ.എഫ്.ഐ ക്രിമിനലുകള്‍ ഗാന്ധിയുടെ ചിത്രം തകര്‍ത്തു. സംഘപരിവാറിന്റെ ഗാന്ധി നിന്ദയാണ് സി.പി.എമ്മും ആവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്.ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണന്നും കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications