കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപി ജയരാജൻ ഉത്സവപറമ്പിലെ മുച്ചീട്ട് കളിക്കാരനെ പോലെ,മുഖ്യമന്ത്രി ഏകാധിപതി'; സിപിഐ

Google Oneindia Malayalam News

കാഞ്ഞങ്ങാട്: എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെതിരെ സി പി ഐ കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. വഴിയെ പോകുന്നവരെ പോലും മുന്നണിയിലേക്ക് ക്ഷണിക്കുന്ന നിലപാടാണ് ഇപി സ്വീകരിക്കുന്നതെന്നും എൽ ‍ഡി എഫിൽ ഇതുവരെ ഇല്ലാത്തൊരു നടപടിയാണിതെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. സർക്കാരിനെതിരേയും കടുത്ത വിമർശനമാണ് യോഗത്തിൽ ഉയർന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമർശനം


ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ചിച്ച് നിരാശപ്പെടുത്തുന്നാണ് രണ്ടാം സർക്കാരിന്റെ പ്രവർത്തനമെന്നായിരുന്നു സമ്മേളനത്തിലെ ആക്ഷേപം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുകയാണ്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ധാരാളിത്തത്തിനും ഒരു കുറവുമില്ലെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ മധ്യവർഗത്തിന് പ്രാമുഖ്യം നൽകുന്നു


മധ്യവർഗത്തിന്റെ താത്പര്യത്തിനാണ് സർക്കാർ പ്രാമുഖ്യം കൊടുക്കുന്നത്. ഇടത് സർക്കാരിന്റെ നയത്തിന് വിരുദ്ധമായ വികസന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനത്തെ ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നണ്ട്. കെ-റെയില്‍ വേണ്ടെന്നായിരുന്നു മിക്ക ജനപ്രതിനിധികളുടേയും അഭിപ്രായം. ഇക്കാര്യത്തില്‍ സി പി ഐ നേതൃത്വം വ്യക്തമായ നിലപാടെടുത്തില്ല.
സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നവരെ വലത് രാഷ്ട്രീയക്കാരാക്കുന്നതും വികസന വിരോധികൾ എന്ന് ആക്ഷേപിക്കുന്നതും ശരിയായ സമീപനമല്ല.

പോലീസിനെതിരെ വിമർശനം


പോലീസിന്റെ ഇടപെടലുകൾക്കെതിരേയും ക്രമസമാധാനപാലനത്തിന്റെ കാര്യത്തിലും വിമർശനം ഉയർന്നു. പോലീസ് പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു വിമർശനം. നേരത്തേ സി പി എം സംസ്ഥാന സമിതിയിലും പോലീസിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നായിരുന്നു ആക്ഷേപം.

സർക്കാർ പക്ഷപാതിത്വം കാണിക്കുന്നു


താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന തീരുമാനത്തിൽ സർക്കാർ പക്ഷപാതിത്വം കാണിക്കുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിര്‍ത്തണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഒരു സീറ്റിലേക്ക് ഒതുങ്ങിയതിന് കാരണം സി പി എമ്മിന്റെ വല്യേട്ടൻ മനോഭാവമാണെന്നും സി പി ഐ വിമർശിച്ചു.

കാനം രാജേന്ദ്രനെതിരേയും രൂക്ഷവിമർശനം


സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും രൂക്ഷവിമർശനം ഉയർന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ട ഒരു സന്ദര്‍ഭത്തിലും സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അതുണ്ടാകുന്നില്ലെന്നണ് ആക്ഷേപം. പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ എല്ലാം തന്നെ കാനത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു.

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
CPI slams EP Jayarajan And CM says Govt Is Not Up To The Mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X