കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വിവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് മലപ്പുറത്ത് സമാപിക്കും. സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ നടത്തിപ്പിനെതിരേയാണു പൊതുചര്‍ച്ചയില്‍ കൂടുതല്‍പേരും പ്രതികരിച്ചത്. സര്‍ക്കാറിന്റെ മുഖമുദ്രയാകേണ്ട പദ്ധതിയാണിതെന്നും എന്നാല്‍, ഇതു വെറും തട്ടിപ്പിലൂടെ നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

കാനത്തിനോട് ഏറ്റുമുട്ടല്‍ ഇല്ല പാര്‍ട്ടിയുടെ ഐക്യം പ്രധാനം, ഇസ്മായിലിനെ തള്ളി ദിവാകരന്‍കാനത്തിനോട് ഏറ്റുമുട്ടല്‍ ഇല്ല പാര്‍ട്ടിയുടെ ഐക്യം പ്രധാനം, ഇസ്മായിലിനെ തള്ളി ദിവാകരന്‍

ഇന്നലെ സംസാരിച്ച 24 പ്രതിനിധികളില്‍ മിക്കവരും സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഭൂമി, വീട്, പട്ടയം, പൊതുവിതരണ വിതരണ സംവിധാനം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭരണത്തിലേറിയപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. ഈ നിലപാടുമായിമുന്നോട്ടുപോയാല്‍ ജനംെകെവിടും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടി ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

 cpinw

സര്‍ക്കാറിന്റെ സാംസ്‌കാരിക സമിതികളില്‍ സിപിഐയെ തഴഞ്ഞെന്നും പ്രതിനിധികള്‍ പരാതിപ്പെട്ടു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട സമിതികളില്‍ സിപിഐ. പ്രതിനിധികളെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രശസ്തര്‍ സിപിഐയിലുണ്ടെങ്കിലും ഇവരില്‍ ആരെയും സമിതികളില്‍ ഉള്‍പ്പെടുത്തിയില്ല. പ്രവാസികള്‍ക്കു വേണ്ടി പ്രത്യേക പദ്ധതികളൊന്നും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാാറാകുന്നില്ലെന്നും പ്രവാസികളായിരുന്ന ചില അംഗങ്ങള്‍ ആരോപിച്ചു.

സൗദിയില്‍നിന്നും പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ സമിതികളില്‍ സിപിഐ അംഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അതേ സമയം സംസ്ഥാനത്ത് സിപിഐ. കേരളത്തില്‍ വളര്‍ന്നുവരികയാണെന്നും ബഹുജന സമരങ്ങള്‍ കൂടുതല്‍ സംഘടിപ്പിച്ചാല്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിക്കുമെന്നും അംഗങ്ങള്‍ വിലയിരുത്തി. 2016-17 കാലയളവില്‍ സംസ്ഥാനത്ത് പതിനായിരത്തോളം പാര്‍ട്ടി അംഗങ്ങള്‍ വര്‍ധിച്ചതായി നേതൃത്വം അറിയിച്ചു.

2017 ല്‍ അംഗങ്ങളുടെ എണ്ണം 1,33,410 ആയിരുന്നു. 2018ലെ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. ഗണ്യമായ വര്‍ധയുണ്ടായതായാണ് കണക്കാക്കുന്നത്. എന്നാല്‍ വനിതകള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും ഈവിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിയുടെ സാന്നിധ്യം ഇതുവരെ ഉറപ്പിക്കാനാവാത്തത് പോരായ്മയാണ്.

പാര്‍ട്ടിയെ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കൂടുതല്‍ ബഹുജനസംഘടനകള്‍ സൃഷ്ടിക്കണം. ഇതിനായി കൃഷി, കലാസാംസ്‌കാരികം, ഗ്രന്ഥശാല, പരിസ്ഥിതി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. സാമൂഹിക പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ വ്യാപകമാക്കാന്‍ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷ ഇടപെടലുകള്‍ക്കു നേതൃത്വം നല്‍കണം. ജനസേവാദളിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. പുഴകള്‍, ജലസംഭരണികള്‍ സംരക്ഷിക്കുക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് സിപിഐയാണ്. ഇത്തരം പദ്ധതികളുമായി ഇനിയും മുന്നോട്ടുപോകണമെന്നും പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ ഇങ്ങനെയൊന്നും പോര, വികസന രാഷ്ട്രീയത്തിനായി ഒന്നിക്കണം: കില ഡയരക്റ്റര്‍ജനപ്രതിനിധികള്‍ ഇങ്ങനെയൊന്നും പോര, വികസന രാഷ്ട്രീയത്തിനായി ഒന്നിക്കണം: കില ഡയരക്റ്റര്‍

രാത്രിയിൽ ബസ് കാത്തിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം... സംഭവം കൽപ്പറ്റയിൽരാത്രിയിൽ ബസ് കാത്തിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം... സംഭവം കൽപ്പറ്റയിൽ

English summary
cpi state conference in malapuram ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X