കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഇതര ബദല്‍; സിപിഎം സിപിഐ പോര് മുറുകുന്നു; പ്രമേയം തിരുത്തി സിപിഐ

  • By നാസർ
Google Oneindia Malayalam News

മലപ്പുറം:കോണ്‍ഗ്രസ് ഇതര ബദാലാണ് രാജ്യത്ത് ഉയര്‍ന്നുവരേണ്ടതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയായതോടെ എല്‍.ഡി.എഫില്‍ പ്രത്യേകിച്ച് സിപിഎം-സിപിഐ പേര് മുറുകുന്നു.ഇടതുപക്ഷം-പ്രതീക്ഷകളും സാധ്യതയും'' എന്ന ചര്‍ച്ചയാണ് ഇതിനു വേദിയായത്.

കേരളമ മാത്രമല്ല ഇന്ത്യ....

കേരളമ മാത്രമല്ല ഇന്ത്യ....

ബിജെപി ക്കെതിരേ കോണ്‍ഗ്രസേതര ബദലാണ് ഉയര്‍ത്തേണ്ടതെന്നു ചര്‍ച്ച ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇതിനുള്ള മറുപടി അവിടെവെച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ നല്‍കുകയും ചെയ്തു.
കേരളം മാത്രമാണ് ഇന്ത്യയെങ്കില്‍ ഈ നിലപാട് ശരിയാണെന്നും കേരളം മാത്രമല്ല ഇന്ത്യയെന്ന യാഥാര്‍ഥ്യം കാണാതെപോകരുതെന്നും തുടര്‍ന്നു സംസാരിച്ച കാനം പറഞ്ഞത്. ഇതിനുപിന്നാലെയാണ് സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം സിപിഐ തിരുത്തിയത്. സിപിഐ. ഇടതുപക്ഷ വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബന്ധത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു പ്രമേയം.

പ്രമേയം നിർത്തിവച്ചു

പ്രമേയം നിർത്തിവച്ചു

രാഷ്ട്രീയ റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയ്ക്കിടെ തിരുവനന്തപുരത്തുനിന്നുള്ള പ്രതിനിധിയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍, ചര്‍ച്ചയ്ക്കിടെ പ്രമേയം അവതരിപ്പിക്കുന്നതു ശരിയല്ലെന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം ഇടപെട്ടു. ഇതേത്തുടര്‍ന്ന് പ്രമേയം മാറ്റിവച്ചു. രാഷ്ട്രീയ റിപ്പോര്‍ട്ടിനു കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞശേഷമാണ് വീണ്ടും പ്രമേയം അവതരിപ്പിച്ചത്.

കോൺഗ്രസ് ബന്ധവുമായി വിയോജിപ്പ്

കോൺഗ്രസ് ബന്ധവുമായി വിയോജിപ്പ്

കോണ്‍ഗ്രസ് ബന്ധമുള്‍െപ്പടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിപുലമായ ചര്‍ച്ച നടക്കും. അതിനു മുമ്പ് ഇക്കാര്യം സംസ്ഥാന സമ്മേളനത്തില്‍ പ്രമേയമാക്കുന്നതു ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാല്‍ ഭേദഗതി വരുത്തണമെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
തുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള വിയോജിപ്പ് എന്ന ഭാഗം മാറ്റി ഭേദഗതി വരുത്തി പ്രമേയം അംഗീകരിക്കുകയായിരുന്നു.

ഇടത് അനുകൂല സാഹചര്യമാണ് രാജ്യത്തുള്ളത്

ഇടത് അനുകൂല സാഹചര്യമാണ് രാജ്യത്തുള്ളത്

ബി.ജെ.പിക്കെതിരേ ബദല്‍ നയം ഇടതുപക്ഷത്തിനു മാത്രമാണുള്ളത്.കോണ്‍ഗ്രസുമായി ചേര്‍ന്ന് നവ ലിബറല്‍ നയത്തെ എതിര്‍ക്കുമെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകില്ല. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാതെ പൊരുതാന്‍ കോണ്‍ഗ്രസിനാകില്ല. അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്.
ഇടത് - ജനാധിപത്യ ഐക്യത്തിനു മാത്രമേ ആഗോളവല്‍ക്കരണത്തിനും ആക്രമണോത്സുക വര്‍ഗീയതയ്ക്കുമെതിരേ നിലപാട് സ്വീകരിക്കാനാകൂ. അത്തരത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ഇടത് അനുകൂല സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

ബിജെപിയെ വളരാൻ സഹായിച്ചത് കോൺഗ്രസ്

ബിജെപിയെ വളരാൻ സഹായിച്ചത് കോൺഗ്രസ്

ഇടതുപക്ഷ ആശയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് മൂന്നാം ലോകരാജ്യങ്ങളെ ശവപ്പറമ്പാക്കിയത്. ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചതും ബി.ജെ.പിയെ വളരാന്‍ സഹായിച്ചതും കോണ്‍ഗ്രസാണ്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ചയാണ് ഫാസിസത്തെ വളര്‍ത്തിയത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ഫാസിസത്തിനെതിരെ പോരാട്ടം നയിക്കാനാവില്ല, ഗുജറാത്തില്‍ അനുകൂല ഘടകമുണ്ടായിട്ടും കോണ്‍ഗ്രസിനു വിജയിക്കാനാകാതെവന്നത് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായില്ല എന്നതുകൊണ്ടാണ്.പിണറായി പറഞ്ഞു

കമ്യൂണിസ്റ്റുകള്‍ വര്‍ത്തമാനകാലത്തിലേക്ക് തിരിച്ച് വരണം..

കമ്യൂണിസ്റ്റുകള്‍ വര്‍ത്തമാനകാലത്തിലേക്ക് തിരിച്ച് വരണം..

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം, വര്‍ത്തമാനകാല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്നാല്‍ ഇതു മനസിലാക്കാം. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശരാക്കരുത്. സാഹചര്യത്തിനനുസരിച്ച് പ്രായോഗിക രാഷ്ട്രീയം നടപ്പാക്കാന്‍ ഇടതുപക്ഷത്തിനാകണം. സംഘ്പരിവാറും ബി.ജെ.പിയുമാണ് മുഖ്യശത്രുവെന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്, മറ്റുള്ള കാര്യങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തീരുമാനിക്കട്ടെയെന്നും കാനം പറഞ്ഞു.

ബിജെപിയെ തളയ്ക്കാനാകില്ല; കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിട്ടും കാര്യമില്ല!! കോണ്‍. 3, സിപിഎം ബിജെപിയെ തളയ്ക്കാനാകില്ല; കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചിട്ടും കാര്യമില്ല!! കോണ്‍. 3, സിപിഎം

സിപിഐ സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിൽസിപിഐ സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിൽ

ത്രിപുരയിലെ വിജയത്തിന്റെ ക്രെഡിറ്റ് മോദിയ്ക്കെന്ന് രാം മാധവ്: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കുംത്രിപുരയിലെ വിജയത്തിന്റെ ക്രെഡിറ്റ് മോദിയ്ക്കെന്ന് രാം മാധവ്: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കും

English summary
cpi cpm fight on congress in cpi state conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X