'ലോകായുക്ത നിലപാട് പരസ്യമായി പറയില്ല', വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്ന് കാനം
ലോകായുക്ത ഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍. സിപിഐ നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും. ബില്‍ ബുധനാഴ്ച നിയമസഭയില്‍ വന്നാലും നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ബില്ല് ഈ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.ലോകായുക്തയുടെ വിധി നടപ്പാക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയോടാണ് സിപിഐയുടെ വിയോജിപ്പ്. ഇതിനുപകരം ഉന്നത സമിതിയ്ക്ക് അധികാരം നല്‍കുകയെന്ന ബദല്‍ നിര്‍ദേശമാണ് സിപിഐ മുന്നോട്ടുവയ്ക്കുന്നത്.
ഇത് മുൻ നിലപാടിൽ നിന്നുള്ള പുറകോട്ട് പോക്കായി പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിട്ടുമുണ്ട്. ബുധനാഴ്ചയാണ് ബില്ല് നിയമസഭയിൽ വരുന്നത്. ഇതിന് മുൻപ് സിപിഎം -സിപിഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായ സാധ്യതകളും പരിശോധിച്ച് വരികയാണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ചയാണ് നിയമസഭയിൽ അവതരിപ്പിക്കുക.

ബില്ലിൻ്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാൻ സര്‍ക്കാരിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്ന് വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം സിപിഐ കൊല്ലം ജില്ല സമ്മേളനത്തിലും വിഷയത്തില്‍ കാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകായുക്ത വിഷയത്തിൽ പാർട്ടി നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു സിപിഐ കൊല്ലം ജില്ല സമ്മേളനത്തില്‍ കാനം രാജേന്ദ്രന് നേരെ ഉണ്ടായ വിമര്‍ശനം.ലോകായുക്ത വിഷയത്തിൽ സിപിഐ മന്ത്രിമാർക്ക് നിലപാട് പറഞ്ഞ് കൊടുക്കുന്നത് എകെജി സെന്ററിൽ നിന്നാണോ എന്നു പ്രതിനിധികള്‍ ചോദിച്ചു.15 മിനിട്ട് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടും എന്ത് കൊണ്ട് മന്ത്രിമാർ മൗനം പാലിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications