ഏത് വിധേനയും ജയം പിടിച്ചെടുക്കാൻ സിപിഐ; ടേം വ്യവസ്ഥയിൽ ഇളവ്, മന്ത്രിമാരെയും കളത്തിൽ ഇറക്കും
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം പിടിച്ചെടുക്കാൻ കൂടുതൽ ശക്തമായ നീക്കങ്ങളുമായി സിപിഐ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും നേരിടേണ്ടി വന്ന പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് കൂടുതൽ തന്ത്രങ്ങൾ മെനയാനാണ് പാർട്ടിയുടെ നീക്കം. ഇതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ടേം വ്യവസ്ഥയിൽ ഉൾപ്പെടെ ഇളവ് നൽകി കൊണ്ട് കരുത്തരെ കളത്തിൽ ഇറക്കാനാണ് പാർട്ടിയുടെ തീരുമാനം.
പലവിധ കാരണങ്ങളാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് ആശാവഹമായ ഫലമായിരുന്നില്ല വന്നിരുന്നത്. അതിനിടയിൽ സിപിഎമ്മുമായി പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചെന്ന് പെട്ടതും പരസ്യ പ്രതികരണങ്ങളും ഒക്കെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മൂന്നാം ഇടത് സർക്കാർ എന്ന വിശാല ലക്ഷ്യത്തിനായി കാര്യമായ വിട്ടുവീഴ്‌ചയ്ക്ക് സിപിഐ ഒരുങ്ങുന്നത് എന്നാണ് വിവരം.

മന്ത്രിമാരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഇതിനോടകം തന്നെ പാർട്ടി എത്തിയിട്ടുണ്ടെന്ന് വിവരം. അങ്ങനെയെങ്കിലും രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച നാല് മന്ത്രിമാരും ഇക്കുറി മത്സരിക്കാൻ ഉണ്ടാവും. സീറ്റ് വിഭജന ചർച്ചകളിൽ പരമാവധി സീറ്റുകൾ വേണമെന്നാവും ഇത്തവണയും സിപിഐ ഉന്നയിക്കുന്ന ആവശ്യം. സിപിഎമ്മിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഐയും ഒരുങ്ങുന്നത്.
പരമാവധി മന്ത്രിമാരെയും എംഎൽഎ മാരെയും തന്നെ മത്സരിപ്പിക്കുക എന്നതാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. അതിന് സമാനമായി പരിചിത മുഖങ്ങളെ തന്നെ രംഗത്തിറക്കി സീറ്റുകൾ നിലനിർത്തുക എന്നതാണ് സിപിഐ ആലോചനയും. രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കുക പകരം പുതിയ ആളുകൾ മത്സരിക്കുന്ന എന്നതായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. എന്നാൽ അതിലാണ് അവർ മാറ്റം കൊണ്ട് വരുന്നത്.
തുടർ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇക്കുറി വിജയസാധ്യതയ്ക്ക് മാത്രമാണ് സിപിഐ മുൻഗണന നൽകുന്നത്. പൊതുവെ കഴിഞ്ഞ കാലങ്ങളിൽ സിപിഎമ്മിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും മറ്റുമാണ് സിപിഐയെ ഇങ്ങനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് പലരും രേഖപ്പെടുത്തുന്ന അഭിപ്രായം. പല വിഷയങ്ങളിലും മുന്നണിയിലെ രണ്ടാം ശക്തി എന്ന നിലയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന വിമർശനം സിപിഐ ഉയർത്താറുണ്ട്.
ഇത് കൂടാതെ കേരള കോൺഗ്രസ് എം പോലെയുള്ള സംഘടനകൾക്ക് പ്രാധാന്യം നൽകുന്ന രീതിയെയും സിപിഐ വിമർശിച്ചിട്ടുണ്ട്. മുന്നണിയിലെ രണ്ടാമൻ എന്ന പദവി നഷ്‌ടമാവുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. അതുകൊണ്ട് ഇത്തവണയും പരമാവധി സീറ്റുകൾ ചോദിച്ചു വാങ്ങുക എന്നതിലുപരി അതിൽ വിജയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
സിറ്റിങ് മണ്ഡലങ്ങളിൽ തന്നെയാവും മന്ത്രിമാരെ രംഗത്തിറക്കുക. ഒല്ലൂർ മണ്ഡലത്തിൽ കെ രാജൻ, നെടുമങ്ങാട് ജിആർ അനിൽ, ചേർത്തലയിൽ പി പ്രസാദ് എന്നിവർക്ക് സിറ്റിങ് സീറ്റുകളിൽ വിജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ ചിഞ്ചുറാണി മണ്ഡലം മാറി മത്സരിക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ചടയമംഗലത്തിന് പകരം മറ്റ് ഏതെങ്കിലും സീറ്റിൽ ആയിരിക്കും അവർ ജനവിധി തേടുക.
ചിലപ്പോൾ മണ്ഡലത്തിൽ ഒരു പുതുമുഖം വന്നേക്കാമെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ പരമാവധി സീറ്റുകൾ നേടി തങ്ങളുടെ ഭാഗം ഭദ്രമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ വ്യവസ്ഥകളിൽ വിട്ടുവീഴ്‌ച ഉറപ്പാണ്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രാഥമിക ധാരണയിൽ എത്തുക മാത്രമാണ് ചെയ്‌തിരിക്കുന്നത്. അന്തിമ തീരുമാനം പിന്നീട് ഉണ്ടാവും. പിന്നീടായിരിക്കും പ്രഖ്യാപനം നടക്കുക.
-
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications