Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം നേതാവ് കാരായി രാജന്‍ റബ്‌കോ ചെയര്‍മാനാകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( റബ്‌കോ ) ചെയര്‍മാനായി സി പി ഐ എം നേതാവ് കാരായി രാജനെ തെരഞ്ഞെടുത്തു. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്‍. ഫസല്‍ വധക്കേസിലെ പ്രതിയാണ്. കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെ 2021 നവംബറിലാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയത്.

ഫസല്‍ വധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22 നാണ് കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സി ബി ഐ എറണാകുളം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുന്നത്. പിന്നീട് ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം 2013 നവംബര്‍ എട്ടിനാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം ലഭിച്ചത്.

dsqs

അതേസമയം എറണാകുളം ജില്ല വിട്ടു പോകാന്‍ പാടില്ല എന്ന നിബന്ധനയോടായിരുന്നു ജാമ്യം അനുവദിച്ചത്. ഇതോടെ ഇരുവരും ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ വിവാഹം, മരണം തുടങ്ങിയവയില്‍ പങ്കുചേരാന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ കാരായി രാജനും കാരായി ചന്ദ്രശേഖരനും നാട്ടിലെത്താറുണ്ടായിരുന്നു.

എന്‍ ഡി എഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ 2006 ഒക്ടോബര്‍ 22 നാണ് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപമുള്ള ജെ ടി റോഡിലെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് കൊല്ലപ്പെടുന്നത്.

തലയില്‍ ടവല്‍, കൂളിംഗ് ഗ്ലാസ് പിന്നെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയും ഉണ്ട്..; ഫ്രീക്ക് ലുക്കില്‍ ശ്വേത മേനോന്‍

സി പി ഐ എം പ്രവര്‍ത്തകരായിരുന്നു പ്രതി സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസല്‍ വധക്കേസ് ആയിരുന്നു.

സി പി ഐ എം അംഗമായിരുന്ന ഫസല്‍ എന്‍ ഡി എഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണം സി പി ഐ എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നായിരുന്നു സി ബി ഐ കണ്ടെത്തിയിരുന്നത്. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് സി പി ഐ എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+