സിപിഐയുടെ കരുത്തുറ്റ പോരാളി, സൗമ്യ മുഖം; കാനം ഓർമ്മയാവുമ്പോൾ...
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്ന് വേണം പറയാൻ. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായതോടെ പൊതുമണ്ഡലത്തിൽ നിന്ന് മാറി നിന്നെങ്കിലും കാനത്തിന്റെ നിശ്ചയദാർഢ്യവും, പോരാട്ട വീര്യവും ഒട്ടും ചോർന്നിരുന്നില്ല. എഴുപത്തിമൂന്നിന്റെ അവശതകൾക്ക് ഇടയിലും സിപിഐ എന്ന പ്രസ്ഥാനത്തെ നയിക്കേണ്ടതിന്റെ ചുമതലയിൽ നിന്ന് ഒരിക്കലും മാറി നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വികെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10നാണ് കാനം രാജേന്ദ്രന്റെ ജനനം. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് കാലെടുത്ത് വയ്ക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം ഉറച്ചു നിൽക്കാനുള്ള മനസ് കാനത്തെ അടുപ്പിച്ചത് സിപിഐയുടെ പാളയത്തിലേക്കായിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കെ തന്നെ 1971ല്‍ തന്റെ 21-ാം വയസ്സില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സാന്നിധ്യമറിയിച്ചു കാനം. മുതിർന്ന നേതാവ് എന്‍ഇ ബല്‍റാം പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ 1975ല്‍ എംഎന്‍. ഗോവിന്ദന്‍ നായര്‍, ടിവി തോമസ്, സി അച്യുതമേനോന്‍ എന്നീ അതികായർക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും കാനം രാജേന്ദ്രൻ ഉള്‍പ്പെട്ടു.
ചെറുപ്രായത്തിൽ തന്നെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കാനത്തിന്റെ തീക്ഷ്‌ണമായ പോരാട്ടവീര്യം എഐടിയുസിയിലൂടെയും കേരളം കണ്ടു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവർത്തിക്കവേ എഐടിയുസിയെ ഇന്ത്യയിലെ ഏറ്റവും കരുത്തുള്ള ഘടകമാക്കി മാറ്റിയതും കാനം തന്നെ.
അർഹതയ്ക്കുള്ള അംഗീകാരം എന്ന പോലെ 1982ലും 1987ലും വാഴൂരിൽ നിന്ന് നിയമസഭാംഗമായും കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് തവണയായി സിപിഐ സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹം. ഏറ്റവും ഒടുവിൽ 2022ലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ശാരീരിക അവശതയ്ക്ക് ഇടയിലും സ്ഥാനത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു അണികളും, മറ്റ് നേതാക്കളുമെല്ലാം. എന്നാൽ അപ്രതീക്ഷിതമായാണ് ഇതിനിടയിൽ വിയോഗ വാർത്ത എത്തിയത്. കാൽപാദം മുറിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന കാനത്തിന് പകരം തൽക്കാലം ചുമതല നൽകേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനം.
സിപിഐ നേതൃനിരയിൽ കാനത്തിന് പകരം മറ്റൊരാളെ പാർട്ടിക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുന്നണി സമവാക്യങ്ങൾ മനസിലാക്കി, അതറിഞ്ഞ് കാനത്തെ പോലെ പ്രവർത്തിക്കാൻ കഴിവുള്ള അധികം നേതാക്കൾ പാർട്ടിയിലില്ല എന്നത് തന്നെയാണ് അതിന്റെ കാരണം.
-
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
പികെ നവാസ് താനൂരില്‍; 985 വോട്ട് മറികടക്കുമോ? പ്രചാരണം തുടങ്ങാതെ വി അബ്ദുറഹ്മാന് -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം











Click it and Unblock the Notifications