കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"തരംതാണ പ്രസ്താവനകൾ; ചെന്നിത്തലയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു"

"തരംതാണ പ്രസ്താവനകൾ; ചെന്നിത്തലയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു"

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് ആക്ഷേപം മാത്രമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്‍. തിരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാണ പ്രസ്താവന നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അരുരണനം തന്നെയാണ് വി മുരളീധരനില്‍ നിന്നും ഉണ്ടാകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

A Vijayaraghavan

കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കല്‍ മന്ത്രിയായി അദ്ദേഹം മാറി. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തി. ജനം അത് നിരാകരിക്കും. യുഡിഎഫ് നടത്തുന്ന തെറ്റായ പ്രചരണത്തിന്റെ തുടര്‍ച്ച ബിജെപി നടത്തുന്നതാണ് തിരഞ്ഞെടുപ്പ് കാലത്ത് പൊതുവെ കണ്ട പ്രവണതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതി പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിയും തുടരുകയാണ്. ഇവരൊക്കെ വഹിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം പ്രസ്താവനകളില്‍ നിഴലിക്കുന്നില്ല. കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങള്‍ക്ക് ലഭിക്കില്ല."

കൈരളി എംഡിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് മികച്ച ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകന്‍ ആയതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സഖാക്കളുടേയും കഴിവും കരുത്തും പാര്‍ട്ടി വിലയിരുത്താറുണ്ടെന്നും പാര്‍ട്ടി ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഒരു കോടി വാക്‌സിന്‍ ചുരുങ്ങിയത് ലഭിക്കണം. വാക്സിന്‍ കൂടുതല്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു. ഇടതുമുന്നണിയും കൂടുതല്‍ വാക്സീന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റൈലിഷായി നോറ ഫത്തേഹി, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
CPM acting secretary A Vijayaraghavan against Ramesh Chennithala and V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X