രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനെ സിപിഎം ഏരിയാ സമ്മേളന റാലിയിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു
മലപ്പുറം: രോഗിയെ താനൂര്‍ യൂണിറ്റി മിഷന്‍ ആസ്പത്രിയിലാക്കി മടങ്ങുകയായിരുന്ന ആംബുലന്‍സിനെ സിപിഎം താനൂര്‍ ഏരിയ സമ്മേളന റാലിയിലെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആംബുലന്‍സിന്റെ ഗ്‌ളാസ് തകര്‍ത്തു. കാരാട് റോഡ് ജംഗ്ഷനില്‍ വെച്ചു സിപിഎം പ്രകടനത്തിലെ ക്രിമിനലുകളാണ് ആംബുലന്‍സ് ആക്രമിച്ചത്. പുതിയകടപ്പുറം ശിഹാബ് തങ്ങള്‍ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ ട്രൂസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലന്‍സ്. സംഭവത്തെ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി അപലപിച്ചു.
നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ശനിയാഴ്ച; ജനുവരി 2 വരെ ഗതാഗതനിരോധനം
അതേ സമയം മേഖലയില്‍ ലീഗ്-സിപിഎം അക്രമങ്ങള്‍ തടര്‍ക്കഥയാകുകയാണ്. യൂത്ത്‌ലീഗിന്റെ നേതൃത്വത്തിലുള്ള പുതിയകടപ്പുറം ശിഹാബ് തങ്ങള്‍ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ ട്രൂസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇന്നലെ അക്രമിക്കപ്പെട്ട ആംബുലന്‍സ്.

അക്രമിക്കപ്പെട്ട ആംബുലന്‍സ്
കഴിഞ്ഞ ദിവസം താനൂര്‍ ഉണ്യാലിലെ മുസ്ലിംലീഗ് അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കായി സിപിഐഎം താനൂര്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കൈമാറിയിരുന്നു. .സമ്മേളന നഗരിയില്‍ വച്ച് ജില്ലാ കമ്മിറ്റിയംഗം ഇ ജയന്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന് കൈമാറി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കൂട്ടായി ബഷീര്‍, വേലായുധന്‍ വള്ളിക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫണ്ട് കൈമാറിയത്. ജില്ലയിലെ എല്ലാ ഏരിയ സമ്മേളനത്തിലും ഉണ്യാല്‍ ഫണ്ട്സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications