നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ശനിയാഴ്ച; ജനുവരി 2 വരെ ഗതാഗതനിരോധനം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പുതുവത്സര- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മിഠായിത്തെരുവില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യുവി ജോസ് അറിയിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

ഫുട്‌ബോളിലെ മാസ്റ്റര്‍പീസ് ശനിയാഴ്ച... എല്‍ ക്ലാസിക്കോയില്‍ ആര് നേടും? റയലോ, ബാഴ്സയോ?

അതിനിടെ നവീകരിച്ച മിഠായിത്തെരുവില്‍ വാഹനഗതാഗതം നിരോധിക്കുന്നതിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് കോര്‍പ്പറഷേന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തിരക്കുള്ള സമയങ്ങളില്‍ സാധാരണ നിലയില്‍ ഇവിടെ ഗതാഗതം നിരോധിക്കാറുണ്ട്. നിലം ബ്രിക്‌സ് പാകുകകൂടി ചെയ്തതോടെ പൂര്‍ണമായും ഗതാഗതം നിരോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍, ഒരു വിഭാഗം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ശനിയാഴ്ചയാണ് നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം.

sm

റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുതിനായി റോഡ് സുരക്ഷാ പരിശോധന സ്‌ക്വാഡുകള്‍ ഊര്‍ജിതമാക്കാനും തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കാനും കലക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
inaugration of kozhikode sm street will be on saturday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്