പോലീസിനെ ഭരിക്കുന്നത് പിണറായി തന്നെയല്ലേ ? മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് മൈക്ക് നിഷേധിച്ചു...
കണ്ണൂര്‍: ആഭ്യന്തര വകുപ്പിനെ ഭരിക്കുന്ന് പിണറായി വിജയന്‍ തന്നെയല്ലേ? കണ്ണൂരിലെ സിപിഎം നേതാക്കളുടെ പ്രതിഷേധം കണ്ടാല്‍ തോന്നും ആര്‍എസ്എസ് ആണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന്. മന്ത്രി പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് അനുവദിക്കാത്തില്‍ പ്രതിഷേധിച്ച് സിപിഎം പോസലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കാണ് മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചത്. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് പതിനാലാം തീയതി നടത്താനിരുന്ന ഓണാഘോഷ സമാപന സമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. സംഘപരിവാര്‍ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണ് പോലീസ് മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് മൈക്ക് അനുവതിക്കാത്തെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിക്കുന്നത്.

തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഓണാഘോഷങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നിഷേധിച്ച നടപടി പിന്‍വലിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നാണ് പി ജയരാജന്റെ ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ അനുമതിയില്ലാതെ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധ യോദഗം സംഘടിപ്പിച്ചതിന് ലോക്കല്‍കമ്മറ്റി സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചെതെന്നാണ് പൊലീസിന്റെ വിശദീകരണം. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി 14നു മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങില്‍ ഉദ്ദേശിച്ചതെന്നു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു.
മുഴക്കുന്ന് പഞ്ചായത്ത് അപേക്ഷ നല്‍കുന്ന സമയത്ത് സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുഴക്കുന്ന് പഞ്ചായത്തു മാത്രമല്ല, ഒട്ടേറെ കലാ സാംസ്‌കാരിക സംഘടനകളും ഓണാഘോഷത്തിനായി അനുമതി ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാം നിഷേധിക്കുകയായിരുന്നു.
ഓണത്തോടനുബന്ധിച്ചു സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ഉന്നത പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കാനാവു എന്നാണ് അധികൃതര്‍ പറയുന്നത്. കണ്ണൂരില്‍ സിപഎമ്മും പോലീസും തമ്മിലുള്ള തര്‍ക്കം ഓരോദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications