രാജ്യസഭ സീറ്റ്; സിപിഎം-സിപിഐ തര്‍ക്കം ശക്തമാകുന്നു
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഎം-സിപിഐ തര്‍ക്കം ശക്തമാകുന്നു. എല്‍ഡിഎഫിന് ജയിക്കാവുന്ന ഒരു രാജ്യസഭാ സീറ്റിനു വേണ്ടിയാണ് തര്‍ക്കം. നിലവിലെ നിയമസഭാ അംഗങ്ങളുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് ഒരാളെ മാത്രമേ ജയിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
സിപിഎം അംഗങ്ങളായ കെഎന്‍ ബാലഗോപാല്‍, ടിഎന്‍ സീമ, കോണ്‍ഗ്രസിലെ എകെ ആന്റണി എന്നിവരുടെ കാലാവധിയാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ജയിക്കാവുന്ന ഒരു സീറ്റിനു വേണ്ടി സിപിഐ അവകാശവാദം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. കെഇ ഇസ്മയിലും എംപി അച്യുതനും ശേഷം സിപിഐക്ക് സീറ്റ് ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ അവകാശവാദം ഉന്നയിക്കുന്നത്.

ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാകുന്ന രണ്ടു പേരും സിപിഎമ്മുകാരായതിനാല്‍ ജയിക്കാവുന്ന ഏക സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും, ആര്‍എസ്പി ഉപേക്ഷിച്ച സീറ്റിലാണ് നേരത്തെ സിപിഐക്ക് എംപി അച്യുതമേനോനെ രാജ്യസഭയില്‍ അയക്കാന്‍ സാധിച്ചതെന്നും അതിനാല്‍ ആ സീറ്റിന്റെ പേരില്‍ പിടിവാശി പാടില്ലെന്നുമാണ് സിപിഎമ്മിന്റെ വാദം.
ഞായറാഴ്ച ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. സിപിഐ അവരുടെ അവകാശവാദത്തില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.












Click it and Unblock the Notifications