Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം, ചക്കരക്കല്ലില്‍ നിരോധനാജ്ഞ

കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭൂമിയാവുന്നു. ചക്കരക്കല്ലില്‍ സി.പിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറും അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒ കെ രാജേഷ്, വിപിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

ഇതിന് പിന്നാലെ മുതുകുറ്റിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു.ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി രഞ്ജിത്തി (30)നാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിര്‍മ്മാണ തൊഴിലാളിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്ത് ജോലിക്ക് പോകാനായി മുതുകുറ്റിയിലെത്തിയപ്പോഴാണ് ഇന്ന് രാവിലെ 8.30ഓടെ അക്രമമുണ്ടായത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

cpm-bjp.jpg


ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, ചോലോറ, മുണ്ടേരി പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ചക്കരക്കല്‍ പെലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം.വി ജയരാജന്‍, കെ കെ നാരായണന്‍ എം.എല്‍.എ എന്നിവര്‍ സംഭവസ്ഥലത്തെത്തി. നേരത്തെ നടന്ന ആക്രമണങ്ങളുടെ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ ആക്രമണം നടന്നിരിക്കുന്നതെന്നും പ്രവര്‍ത്തകരെ ആക്രമിച്ചും ഓഫിസ് തകര്‍ത്തും സി.പി.എമ്മിനെ ഇല്ലാതാക്കാനാവില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+