'ഡല്‍ഹിക്കാരാണ് ജാവോന്ന് പറയണം'; ഇ.ഡിക്കെതിരെ ക്യാംപയിനുമായി സിപിഎം
തിരുവനന്തപുരം: ഇ.ഡിക്കെതിരെ ക്യാംപയിനുമായി സിപിഎം.വി കെ പ്രശാന്ത് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലാണ് ഇ.ഡിക്കെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ചിത്രവുമുണ്ട്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ 'ഡല്‍ഹിക്കാരാണ് ജാവോ ന്ന് പറയണം' എന്ന സംഭാഷമാണ് പോസ്റ്ററിലുള്ളത്.
'കൊല്ലക്കുടിയിൽ സൂചി വിൽക്കാനിറങ്ങുന്നതിന് മുന്നേ ഇ.ഡി ഒന്ന് ആലോചിക്കണമായിരുന്നു, വിളിച്ചാലുടൻ മുട്ടുകാലിൽ ഇഴഞ്ഞ് ചെല്ലാൻ കൗബെൽറ്റിലെ മാതിരി അഴിമതിക്കാരനല്ല ഐസക് ഇത് നാടും പാർട്ടിയും ആളും വേറെയാണ് ജാവോന്ന് പറഞ്ഞാൽ ജാവോ 'എന്ന കമ്മന്റോട് കൂടിയാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്.

സിപിഎം പേജുകളിലും, പ്രവര്‍ത്തകരുടെ പേജുകളിലൂടെയുമാണ് ക്യാംപയിന് പുരോഗമിക്കുന്നത്. വികെ പ്രശാന്ത് ഷെയര്‍ ചെയ്ത ചിത്രത്തിന് നിരവധി ഷെയറുകളും, പിന്തുണ നല്‍കിക്കൊണ്ടുള്ള കമ്മന്‍റുകളും ലഭിക്കുന്നുണ്ട്. ചിത്രത്തിനൊപ്പം, സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് എഡിറ്റ് ചെയ്ത് വീഡിയോയും ക്യാംപയിന് ഉപയോഗിക്കുന്നുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയിലെ ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇഡിക്കെതിരായ ക്യാംപയിൻ ആരംഭിച്ചത്. ഹര്‍ജിയില്‍ സ്വകാര്യത മാനിക്കണമെന്ന് പറഞ്ഞ കോടതി അത് മറികടക്കരുതെന്നും പറഞ്ഞിരുന്നു. ബുധനാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് വരെ മറ്റു നടപടികള്‍ പാടില്ലന്നാണ് കോടതി നിര്‍ദേശം.

തോമസ് ഐസക്കിനോട് ഇ.ഡി ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യതയുടെ ലംഘനമുണ്ടായതായി കോടതിയുടെ നിരീക്ഷണം.ആദ്യ നോട്ടീസില്‍ ആവശ്യപ്പെടാത്ത പല രേഖകളും രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. ഇതില്‍ ഇഡിയോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത ബുധനാഴ്ചയാണ് വിശദീകരണം നല്‍കേണ്ടത്.'ഫെമ' നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.അതോടൊപ്പം തന്നെ ഐസക്കിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.എന്നാല്‍, തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇ.ഡി നടപടിയെന്നും അതുകൊണ്ടാണ് എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

കൃത്യമായി വിശദീകരണം നല്‍കാതെയാണ് സമന്‍സ് അയക്കുന്നതും രേഖകള്‍ ആവശ്യപ്പെടുന്നതുമെന്നും ഐസക് കോടതിയെ അറിയിച്ചു. താന്‍ കിഫ്ബിയുടെ രേഖകളുടെ കസ്റ്റോഡിയനല്ലെന്നും എന്നിട്ടും തന്നോടാണ് ഇത് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ധവെ തോമസ് ഐസക്കിനായി ഹാജരായി.സാക്ഷിയാക്കിയ വ്യക്തിയോട് ചോദിക്കുന്നതുപോലെയല്ല, പ്രതിയോടെന്നപോലെയാണ് തോമസ് ഐസക്കിനോട് രേഖകള്‍ ആവശ്യപ്പെടുന്നത്.അതിനാലാണ് സ്വകാര്യയെ മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചത്.

അതേസമയം കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ.ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങളെ തടയാൻ ഇ ഡിയുടെ ശ്രമമെന്ന് എം എൽ എമാർ ആരോപിച്ചു. കിഫ്‌ബിയെ തകർക്കാൻ ശ്രമമെന്നും എം എൽ എ മാർ ഹർജിയിൽ പറയുന്നു.
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍
Recommended Video
-
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി












Click it and Unblock the Notifications