കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകാരിക പ്രകടനം വേണ്ടായിരുന്നു, ഐസക്കിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Google Oneindia Malayalam News

ദില്ലി: കേരളത്തിലെ വിവാദങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി നേതാക്കള്‍ രൂക്ഷമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ വൈകാരിക പ്രകടനം നടത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവന നടത്തുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചു. രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം കെഎസ്ഇയിലെ വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്.

1

ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്കകത്താണ് ചര്‍ച്ച ചെയ്യേണ്ടത്. അതിനുള്ള അവസരം പാര്‍ട്ടിക്കുള്ളിലുണ്ട്. തിരഞ്ഞെടുപ്പ്് അടുത്ത് വരുന് സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യം ഉന്നയിക്കാമായിരുന്നു. പ്രശ്‌നം അതോടെ പരിഹരിക്കപ്പെടുമായിരുന്നു. അതേസമയം ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകള്‍ ഒഴിവാക്കായിരുന്നുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി. നേരത്തെ സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, തോമസ് ഐസക് എന്ിവര്‍ വിജിലന്‍സ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പാണ് റെയ്ഡിനെ കുറിച്ച് മറുപടി പറയേണ്ടതെന്ന ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവന പ്രശ്‌നം രൂക്ഷമാക്കിയിരുന്നു. ഈ പ്രസ്താവന വിഷയത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിച്ചതായും ഒരു വിഭാഗം ആരോപിക്കുന്നു. കെഎസ്എഫ്ഇ റെയ്ഡില്‍ പരസ്യ ചര്‍ച്ചകള്‍ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. അതേസമയം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും പങ്കെടുക്കുന്നുണ്ട്. സാധാരണ വെള്ളിയാഴ്ച്ചകളിലാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് നടക്കാറുള്ളത്. എന്നാല്‍ കെഎസ്എഫ്ഇ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ഇപ്പോള്‍ നടക്കുന്നത്.

കെഎസ്എഫ്ഇയിലെ റെയ്ഡും അതില്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ പരാമര്‍ശങ്ങള്‍ നടത്തിയത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. പിണറായിയും ഐസക്കും രാവിലെ തന്നെ യോഗത്തിനെത്തി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇരുട്ടില്‍ നിര്‍ത്തിയാണ് പരിശോധന നടന്നതെന്ന വാദം ഐസക്ക് ഉയര്‍ത്തിയിട്ടുണ്ട്. റെയ്ഡിനെ കുറിച്ച് ധനമന്ത്രിയോ പോലും അറിയിച്ചില്ല. എന്നാല്‍ സംഭവിച്ചത് എന്താണെന്ന് ഐസക്ക് അന്വേഷിച്ചില്ലെന്നാണ് വാദം. ധനമന്ത്രിയോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
cpm central committe disagrees with thomas issaac's public remark on ksfe raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X