പി സരിൻ പാലക്കാട്ടേക്ക് ഇല്ല? പകരം പരിഗണിക്കുന്നത് ഈ മണ്ഡലത്തിൽ, വിജയ സാധ്യതയുള്ള സീറ്റ് നൽകാൻ നീക്കം
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ ഡോ. പി സരിനെ ഒറ്റപ്പാലത്ത് ഇടത് മുന്നണി സ്ഥാനാർത്ഥിയാക്കാൻ ആലോചന. സരിനെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം നടത്തുന്നുവെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നാണ് വിവരം. പകരം സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദ്ദേശമാണ് പാർട്ടിക്കുള്ളിൽ ഉയർന്നത്.
ഇതോടെയാണ് വിജയ സാധ്യതയുള്ള ഒറ്റപ്പാലം മണ്ഡലം സരിന് നൽകാൻ നീക്കം നടക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ആരാവും സ്ഥാനാർത്ഥിയെന്ന ചർച്ചകൾ മുറുകുന്നതിനിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്. ഒരിക്കൽ മത്സരിച്ച മണ്ഡലത്തിൽ, പ്രത്യേകിച്ച് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് സരിനെ ഒരിക്കൽ കൂടി ഇറക്കേണ്ട എന്നാണ് പാർട്ടിയുടെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശമെന്നാണ് വിവരം.

ഇതിന് പിന്നാലെ ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ശേഷിക്കെ മണ്ഡല പരിചയവും ജനങ്ങളുമായുള്ള ആശയവിനിമയും എളുപ്പമാക്കാൻ നേരത്തെയുള്ള ഇടപഴകൽ കൊണ്ട് സാധ്യമാവും എന്നതിനാൽ തന്നെ സരിൻ ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തനം മാറ്റിയേക്കുമെന്നാണ് സൂചന.
2024ൽ നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി സരിൻ കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിന് ചേക്കേറിയത്. അന്ന് മുതൽ സജീവമായി ഇടത് മുന്നണിക്ക് വേണ്ടി പ്രവർത്തിച്ചു വരികയാണ് പി സരിൻ. നിയമസഭ പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും രണ്ടാമതെത്തിയ ബിജെപിയും സിപിഎമ്മും തമ്മിൽ നേരിയ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് പ്രധാന കാര്യം.
നേരത്തെ മണ്ഡലത്തിൽ സിപിഎം പോരാട്ട ചിത്രത്തിലെ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നായാണ് പാലക്കാടിനെ കണക്കാക്കിയത്. പ്രത്യേകിച്ച് ഇ ശ്രീധരൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങിയപ്പോൾ ഷാഫി പറമ്പിൽ അവസാന നിമിഷമാണ് മണ്ഡലം പിടിച്ചെടുത്തത്.
ഇവിടെ സരിൻ ഉണ്ടാക്കിയ തരംഗം ചെറുതല്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് വിട്ട് തങ്ങൾക്കൊപ്പം ചേർന്ന് ചെറുപ്പക്കാരനെ വിജയ സാധ്യതയുള്ള സീറ്റിൽ മത്സരിപ്പിച്ച് സഭയിൽ അയക്കുകയാണെങ്കിൽ അത് കോൺഗ്രസിനെതിരെ ആയുധമാവും എന്നാണ് സിപിഎം കരുതുന്നത്.
പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നുവന്ന ചര്‍ച്ചയിൽ നിന്നാണ് സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാനുള്ള ആലോചന ഉണ്ടായിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശക്തമായ നിലപാടുകൾ തുടക്കം മുതൽ സ്വീകരിച്ചിട്ടുള്ള പി സരിൻ സഭയിൽ എത്തിയാൽ പാർട്ടിക്ക് മുതൽക്കൂട്ടാകും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ ആരാവും ഇടത് മുന്നണി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇതുവരെയും ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നാണ് വിവരം. പ്രധാന കാര്യം എന്തെന്നാൽ ഇക്കുറി രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ഒന്നാകെ പെട്ട് കിടക്കുന്ന സാഹചര്യം ആയതിനാൽ ബിജെപി മണ്ഡലം പിടിച്ചെടുക്കാൻ ഏത് വിധേനയും ശ്രമിക്കുമെന്നതിനാൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയാവും ഇടത് മുന്നണി രംഗത്തിറക്കുക.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ











Click it and Unblock the Notifications