Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹീം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഞാനും, തിരുത്തി പോരാളി ഷാജി, ഒപ്പം വെട്ടുകിളികള്‍ക്ക് മറുപടി

തിരുവനന്തപുരം:സിപിഎം നേതാവ് എഎ റഹീമിനെതിരെയുള്ള വിമര്‍ശനത്തില്‍ വിശദീകരണവുമായി സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് പോരാളി ഷാജി. ഭയ ഭക്തി ബഹുമാനങ്ങള്‍ കമ്മ്യൂണിസത്തോട് മാത്രമാണെന്നും ഷാജി പറയുന്നു. അതേസമയം താന്‍ റഹീമിനെതിരെ അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും, റഹീം പറഞ്ഞതും തെറ്റാണെന്നും ഷാജി പറഞ്ഞു. കഴിഞ്ഞ ദിവസം റഹീമിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണം ഷാജിക്കെതിരെ ഉണ്ടായിരുന്നു. തുടര്‍ന്നാണ് വിശദീകരണം വന്നത്. പോസ്റ്റ് വായിക്കാം.

Recommended Video

cmsvideo
    CPM ന് മുന്നിൽ മുട്ടുമടക്കി ഷാജിയേട്ടൻ...റഹീം ചെയ്തത് തെറ്റ് തന്നെ
    1

    ഭയ ഭക്തി ബഹുമാനങ്ങള്‍ 'കമ്മ്യൂണിസം' എന്ന ആശയത്തോട് മാത്രമാണ്. അല്ലാതെ ഇന്നലെ പൊട്ടി മുളച്ച വെട്ട് കിളി കൂട്ടങ്ങളോടല്ല. അതെപ്പോഴും ഓര്‍മയില്‍ വേണം.?? സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ മാത്രമുണ്ടായിരുന്ന കാലത്താണ് ഈ പേജ് ഇവിടെ വരുന്നത്.. ഇതിലും വലിയ അക്രമണങ്ങളും ഭീഷണികളും പൊങ്കാല പൂരങ്ങളും വന്നിട്ടും ഒരടി പിന്നോട്ട് പോയിട്ടില്ല.. ഒരടി.. പിന്നല്ലേ മക്കളെ ഇന്ന്.

    ആര്‍എസ്എസ് രാജ്യവ്യാപകമായി ഈ പേജിനെതിരെ ക്യാമ്പയിന്‍ നടത്തിയിട്ടും നേരം പുലര്ന്നത് മുതല്‍ രാത്രി നട്ട പാതിരാ വരെ പോസ്റ്റ് ഇട്ടിട്ടുണ്ട്.. അവര്‍ക്കെതിരെ തന്നെ.. ആരുമില്ലാതിരുന്ന കാലത്ത് ഇവിടുത്തെ സാധാരണ അനുഭാവികള്‍ക്കൊപ്പം നിന്നതിന്റെയും അവര്‍ക്ക് സപ്പോര്‍ട്ട് കൊടുത്ത് ഇടത് പക്ഷത്തിനു സ്വന്തമായി ഒരിടം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ വന്ന ഭീഷണിയുടെയും കഴുത്ത് വെട്ടല്‍ ഭീഷണികളുടെയും കടന്ന് വന്ന ദുര്‍ഘടമായ വഴികളുടെയും നൂറിലൊന്ന് ഇന്നലെ പൊങ്ങി മുളച്ച സിംഹങ്ങള്‍ അനുഭവിച്ചിട്ടില്ല. അത് ഇവിടെ ആദ്യം മുതല്‍ ഉണ്ടായിരുന്നവര്‍ക്കറിയാം..

    ഞാന്‍ എന്റെ പേജിലും ഗ്രൂപ്പിലും ഇട്ട് സപ്പോര്‍ട്ട് നല്‍കി കൊണ്ട് വന്ന പേജുകള്‍ ഒക്കെ തന്നെയേ ഇപ്പോഴുമിവിടെ ഉള്ളൂ.. അല്ലാത്തതും ഉണ്ട്. ഇല്ലെന്നല്ല..ഞാന്‍ ഈ പേജിന് പുറത്ത് ഒരാളെയും തെറി പറയാന്‍ പോയിട്ടില്ല. പാര്‍ട്ടിയുടെ പേരില്‍ ഒരു പെണ്ണിനോടും മര്യാദ വിട്ട് പെരുമാറാന്‍ പോയിട്ടില്ല.. വിമര്‍ശനങ്ങളുടെ പേരില്‍ ഒരു സഖാവിനെയും ഭീഷണിപ്പെടുത്തി ഓടിക്കാന്‍ പോയിട്ടില്ല.... അത് കൊണ്ട് തന്നെ ആര്‍ക്ക് മുന്നിലും തല കുനിക്കുകയുമില്ല..

    പിന്നെ സഖാവ് റഹിമിനെതിരെ പറഞ്ഞത്..അദ്ദേഹം ഒരു ഉത്തരവാദപ്പെട്ട നേതാവാണ്. ഒരാളെയും അടച്ചു ആക്ഷേപിക്കാന്‍ പാടില്ല. ജോലി സാഹചര്യങ്ങളും മറ്റുമുള്ള ഗതികേട് കൊണ്ട്.. മുഖമില്ലാത്ത ആയിരങ്ങള്‍ കൂടി ഈ പാര്‍ട്ടിക്ക് വേണ്ടി ഇവിടെ അധ്വാനിച്ചിട്ടുണ്ട്.. അവരാരും നിങ്ങള്‍ കരുതുന്നപോലെ ഗൂഡ സംഘങ്ങള്‍ അല്ല,, കൊലപാതകികളോ ഗുണ്ടകളോ അല്ല..ഈ പാര്‍ട്ടിയോടുള്ള അഭിനിവേശം കൊണ്ട് വരുന്നതാണ്.

    മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

    അത് സഖാവേ നിങ്ങള്‍ മറന്നു പോയി..നിങ്ങള്‍ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു..ഞാനും അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു.. ിന്നെ ഒരു അനുഭാവി, അല്ലെങ്കില്‍ ഒരു പൗരന്‍ എന്ന നിലയ്ക്ക് ഞാനെപ്പോഴും സാധാരണ ജനങ്ങളുടെ അഭിപ്രായമാണ് പറയുക.. അത് കൊണ്ട് തന്നെ വിമര്‍ശനങ്ങളും ഉണ്ടാവും അതിനേക്കാള്‍ ഇരട്ടി നന്മകളും ഈ പേജിലൂടെ തന്നെ നിങ്ങളില്‍ എത്തും.. അംഗീകരിക്കാന്‍ കഴിയാത്തവര്‍ ദയവായി ഒഴിഞ്ഞു പോകുമല്ലോ..

    സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+