രണ്ടിലൊന്ന് മതി; സഹകരണ ബാങ്കുകളിലും പാർട്ടി തലപ്പത്തും സ്ഥാനങ്ങൾ വഹിക്കുന്നതിനെതിരെ നടപടിയുമായി സിപിഎം
രണ്ടിലൊന്ന് മതി; സഹകരണ ബാങ്കുകളിലും പാർട്ടി തലപ്പത്തും സ്ഥാനങ്ങൾ വഹിക്കുന്നതിനെതിരെ നടപടിയുമായി സിപിഎം
തിരുവനന്തപുരം: സഹകരണ ബാങ്ക് തട്ടിപ്പുകളിൽ സിപിഎം നേതാക്കൾ പങ്കാളികളാകുന്നതിനെതിരെ കർശന നടപടിയുമായി സിപിഎം. ഇരട്ട പദവി വഹിക്കുന്ന നേതാക്കന്മാരോട് രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ സിപിഎം ആവ്യപ്പെട്ടു. ലോക്കർ സെക്രട്ടറിയും ഏരിയ സെക്രട്ടറിയുമായിരിക്കെ തന്നെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ ചുമതലയും വഹിക്കുന്നവരോടാണ് ഏതെങ്കിലും ഒരു പദവി തിരഞ്ഞെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. ബാങ്കിന്റെ ശമ്പളം വാങ്ങി പാർട്ടി പ്രവർത്തനം വേണ്ടെന്നാണ് നിർദേശം.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
കരവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടിക്ക് നേരെ തന്നെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ പുതിയ തീരുമാനം. മുഴുവൻ സമയ പാർട്ടി പ്രവർത്തകരായ നിരവധി പേരാണ് ഇത്തരത്തിൽ സഹകരണ ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഇത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്. ജോലി ചെയ്യാതെ പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ ബാങ്ക് ഭരണസമിതികളിൽ അടക്കം വിമർശനം ഉയർന്നാലും സ്ഥാനമാനങ്ങൾ ഉപയോഗിച്ച് അവയെല്ലാം ഇല്ലാതാക്കുന്ന പതിവാണ് തുടർന്നു പോന്നിരുന്നത്.
ഇതിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങൾക്ക് മുൻപ് തന്നെ നടപടികൾ ആരംഭിക്കും. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുമ്പോഴേക്കും പൂർണമായ മാറ്റം ഉണ്ടാകും. ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയിലുള്ളവർ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ ആയിരിക്കണമെന്നാണ് പാർട്ടി തീരുമാനം. ഇത് കർശനമായി നടപ്പാക്കും.
പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നവർ ജീവനക്കാരായി വരുമ്പോൾ പലപ്പോഴും ബാങ്ക് ഭരണ സമിതി തീരുമാനങ്ങളും അട്ടിമറിക്കപ്പെടുന്നതായും വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടി അംഗങ്ങളോ അനുഭാവികളോ പ്രസിഡന്റായി വരുമ്പോൾ ബാങ്ക് ജീവനക്കാരായി ലോക്കൽ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും എത്തുമ്പോൾ പലപ്പോഴും ബാങ്ക് ഭരണ സമിതിയുടെ പല തീരുമാനങ്ങളും നടപ്പാകാത്ത സാഹചര്യവുമുണ്ടായിരുന്നു. ഇതിനെല്ലാം പരിഹാരം കാണുകയാണ് സിപിഎം ലക്ഷ്യമിടുന്നത്.
അതേസമയം കരവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ ഇത്തരം വെട്ടിപ്പ് തടയാനും പരിശോധിക്കാനും തിരുത്താനും പാർട്ടി-സർക്കാർ തലത്തിൽ നടപടിയെടുക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. കരുവന്നൂരിൽ നടന്നത് പോലെ മറ്റ് പല തരത്തിലും വേറെ സ്ഥലങ്ങളിലും നടക്കാനുള്ള സാധ്യത സിപിഎം നേതൃത്വം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിൽ കൂടുതൽ സൂക്ഷ്മത പാലിക്കാൻ നേതൃത്വം നിർദേശിച്ചിരിക്കുന്നത്. പ്രത്യേക നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി സഹകരണ വകുപ്പ് പ്രത്യേക സമിതിയെ നിയോഗിക്കും












Click it and Unblock the Notifications