Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍ മോഡല്‍ വധം; പങ്കില്ലെന്ന് സിപിഎം

കണ്ണൂര്‍: ബിജെപി നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ചതിന് സമാനമായാണ് കണ്ണൂരിലെ ആര്‍എസ്എസ് നേതാവിനെ വധിച്ചതെന്ന് പോലീസ്. കേസില്‍ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകന്‍ വിക്രമന്‍ ആണ് കേസിലെ ഒന്നാം പ്രതി. വിക്രമനും നമ്പിടി ജിതിന്‍ എന്നയാളും ചേര്‍ന്നാണ് മനോജിനേയും കൂടെയുണ്ടായിരുന്ന പ്രമോദിനേയും വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. പ്രമോദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

Manoj- Murder

ഇപ്പോള്‍ പിടിയിലായിട്ടുള്ള വിക്രമന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും പ്രതിയാണെന്ന് ആരോപണം ഉള്ള ആളാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ടികെ രജീഷ് ആണ് ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിരുന്നത്. വിക്രമനെ വിശമായ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിലും വ്യക്തത വരും.

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍. മനോജ് വധം സിബിഐഅന്വേഷിക്കണം എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. ഇപ്പോഴത്തെ അന്വേഷണ സംഘത്തലവന്‍ സിപിഎം അനുഭാവിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരും കൊലപാതകത്തെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ റിപിപോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസാരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+