വിഎസ്-പിണറായി അടിപിടി അവസാനിപ്പിക്കണം
പത്തനംതിട്ട: ഒരു പാര്‍ട്ടിയില്‍ ഇരുന്ന് രണ്ടു നേതാക്കന്‍മാരും ഇങ്ങനെ തമ്മില്‍ത്തല്ലുന്നത് നിര്‍ത്തണമെന്ന് സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമാണ് പിണക്കത്തില്‍ ഇരിക്കുന്നത്.
രണ്ടു പേരുടേയും തര്‍ക്കങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് തന്നെ ദോഷം ചെയ്യുമെന്നും ജില്ലാ സമ്മേളനം വിലയിരുത്തി. വിഎസും പിണറായിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറ്റു പലരും മുതലെടുക്കുകയാണെന്നും സമ്മേളനം വിലയിരുത്തി. ബാര്‍ വിഷയത്തിലും മറ്റു പല വിഷയത്തിലും പിണറായിയും വിഎസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.

പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും പത്തനംതിട്ട ജില്ലാ സമ്മേനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സമ്മേളന ചര്‍ച്ചയില്‍ എം.എ ബേബിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. ബേബി എല്‍കെജി കുട്ടിയെ പോലെയാണ് പെരുമാറുന്നതെന്നും നിയമസഭയില്‍ നിന്ന് അദ്ദേഹം വിട്ടു നിന്നത് ശരിയായില്ലെന്നും അഭ്രിപ്രായം ഉയര്‍ന്നു.
പാര്‍ട്ടി നേതാക്കന്‍മാര്‍ ചുംബനസമരത്തെ പിന്തുണച്ചതും വിമര്‍ശനത്തിനിടയാക്കി. ജനവികാരം കടക്കിലെടുക്കാതെയാണ് സമരത്തെ പിന്തുണച്ചതെന്നും പ്രതിനിധികള്‍ പറഞ്ഞു.












Click it and Unblock the Notifications