കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയം പ്രതീക്ഷീച്ചിട്ടും തോറ്റത് 9 സീറ്റുകളില്‍: തോല്‍വി പ്രതീക്ഷിച്ചിട്ടും ജയിച്ചത് 7 സീറ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി തുടര്‍ ഭരണം നേടിയെങ്കിലും ചില സീറ്റുകളിലെ തോല്‍വി സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. തൃപ്പൂണിത്തുറ, കുണ്ടറ ഉള്‍പ്പടേയുള്ള സീറ്റുകള്‍ പാര്‍ട്ടിയുടെ വിജയ മണ്ഡലങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.

ഇത്തരത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ച 9 സീറ്റുകളില്‍ എല്‍ഡിഎഫിന് പരാജയം നേരിടേണ്ടി വന്നുവെന്നാണ് മനോരമ ന്യൂസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുപോലെ തോല്‍ക്കുമെന്ന് വിചാരിച്ച 7 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? പാര്‍ട്ടിയുടെ കേരളത്തിലെ അടിത്തറ ഇളകിയെന്ന് എംവി ജയരാജന്‍സുധീരനും കോണ്‍ഗ്രസിന് മാലിന്യമായോ? പാര്‍ട്ടിയുടെ കേരളത്തിലെ അടിത്തറ ഇളകിയെന്ന് എംവി ജയരാജന്‍

നിയമസഭാ തിര‍ഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് തലത്തില്‍

നിയമസഭാ തിര‍ഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് തലത്തില്‍ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎമ്മിനെറെ കണക്ക് കൂട്ടല്‍. ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്കു നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ നിഗമനം. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന ഈ മാറ്റം. തിരഞ്ഞെടുപ്പിന്റെ വിശദ അവലോകനത്തിൽ സംസ്ഥാന നേതൃത്വം സ്വയം വിമർശനപരമായി കണ്ടെത്തി.

നിമിഷ സജയന്‍ കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പരാജയപ്പെട്ടു

ജയിക്കുമെന്ന് പ്രതീക്ഷിക്കുകയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പരാജയപ്പെടുകയും ചെയ്ത സീറ്റുകളില്‍ വിശദമായ അന്വേഷണവും നടപടികളും പാര്‍ട്ടി തുടങ്ങിവെച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച പാലായും ഉണ്ടായിരുന്നു.

മണ്ണാര്‍ക്കാട് ഇത്തവ​ണ ഷംസുദ്ദീനെ പരാജയപ്പെടുത്തും

മണ്ണാര്‍ക്കാട് ഇത്തവ​ണ ഷംസുദ്ദീനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 5870 വോട്ടിന് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. തൃപ്പൂണിത്തുറ ഏറ്റവും കുറഞ്ഞത് 2000 വോട്ടിനെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ജില്ലാ നേതൃത്വം നല്‍കിയ കണക്ക്. ഫലം പുറത്ത് വന്നപ്പോള്‍ എം സ്വരാജ് 992 വോട്ടിന് പരായപ്പെട്ടു. സ്വരാജിന്റെ തോല്‍വി സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളി

2016 ല്‍ നഷ്ടമായ പെരുമ്പാവൂരില്‍ ഇത്തവണ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളി തുടര്‍ച്ചയായ രണ്ടാം തവണയും മണ്ഡലം നിലനിര്‍ത്തി. 2899 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. കോട്ടയം ജില്ലയില്‍ വിജയം പ്രതീക്ഷിക്കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്ത മറ്റൊരു സീറ്റ് കടുത്തുരുത്തിയാണ്.

കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി സ്റ്റീഫന്‍ ജോര്‍ജ്

കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി സ്റ്റീഫന്‍ ജോര്‍ജ് മത്സരിച്ച മണ്ഡലത്തില്‍ എല്‍ഡിഎഫ് 10000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 9000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 4256 വോട്ടിന് കേരള കോണ്‍ഗ്രസ് വിഭാഗത്തിലെ മോന്‍സ് ജോസഫ് വീണ്ടും കടുത്തുരുത്തിയുടെ എംഎല്‍എയായി.

ഏറ്റവും വലിയ തിരിച്ചടി

ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് കരുനാഗപ്പള്ളിയിലാണ്. ഇടതുമുന്നണി വിജയം പ്രതീക്ഷിച്ച മണ്ഡലത്തില്‍ 29208 വോട്ടിനായിരുന്നു. യുഡിഎഫിലെ സിആര്‍ മഹേഷ് വിജയിച്ചത്. മണ്ഡലത്തില്‍ വോട്ടുകളുടെ എണ്ണത്തിലും വലിയ ചോര്‍ച്ചയുണ്ടായി. ചലക്കുടിയും കോവളവും വിജയം പ്രതീക്ഷിച്ചെങ്കിലും പരാജയപ്പെട്ട മണ്ഡലമാണ്.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പരസ്യ പ്രതിഷേധം

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു പരസ്യ പ്രതിഷേധം നടന്ന കുറ്റ്യാടിയിൽ തോൽക്കുമെന്നാണ് സിപിഎം കരുതിയത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് വിജയിക്കാന്‍ സാധിച്ചു. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും അഴീക്കോട്ട് കെ.വി.സുമേഷും ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നില്ല. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഇരുവരും യഥാക്രമം 1745,6141 വോട്ടുകള്‍ക്ക് വിജയിച്ചു. നാദാപുരം, തിരുവമ്പാടി, കോഴിക്കോട് സൗത്ത്, തൃശൂര്‍ എന്നിവയും പരാജയപ്പെടുമെന്ന് കരുതി വിജയിച്ച മണ്ഡലമാണ്.

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
CPM failed in 3 seats out of 9 in which they expected victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X