സിപിഎം ഒരു കാലത്തും ആർഎസ്എസുമായി സഹകരിച്ചിട്ടില്ല: ശാഖയ്ക്ക് കാവല്‍ നിന്നയാളാണ് കെ സുധാകരന്‍: പിണറായി വിജയന്‍
തങ്ങള്‍ ആർഎസ്എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്ത് ആർ എസ് എസുമായി ഒരു തരത്തിലും സിപിഎം സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാനസെക്രട്ടറിയെ തിരുത്തിക്കൊണ്ട് പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
സ്വന്തം നിലക്കാണ് അടിയന്തരാവസ്ഥക്ക് എതിരെ സിപിഎം പോരാടിയതെന്ന് പിണറായി വിദശീകരിച്ചു. ആർഎസ്എസിനെ ഒരിക്കൽ പോലും സിപിഎം പ്രീണിപ്പിക്കുകയോ വണങ്ങി നില്‍ക്കുകയോ ചെയ്തിട്ടില്ല. 215 സഖാക്കളെ കൊന്ന് തള്ളിയവരാണ് ആർ എസ് എസുകാർ. ആർ എസ് എസുമായി യോജിക്കാവുന്ന ഒരു മേഖലയും ഞങ്ങൾക്കില്ല. ആർ എസ് എസ് ശാഖക്ക് കാവൽ നിന്നിട്ടുണ്ടെന്ന് പറഞ്ഞ ആളാണ് മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭാരതാംബ വിവാദത്തിൽ കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കിയത് സർക്കാർ നിലപാടാണ്. രാജ്ഭവൻ രാഷ്ട്രീയ പ്രചാരണവേദിയാക്കാൻ പാടില്ല. രാജ്ഭവനെ ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് തരം താഴ്ത്തരുത്. ഭരണഘടനയോട് അസഹിഷ്ണുതയുള്ളവരാണ് ആർ എസ് എസ്. ഭരണഘടനയോടുള്ള വെല്ലുവളിയെ യാതൊരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇറാന്‍-ഇസ്രായേല്‍ സംഘർഷം
അതേസമയം, ഇറാന്‍-ഇസ്രായേല്‍ സംഘർഷം ചൂണ്ടിക്കാട്ടിക്കൊണ്ട് സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുണര്‍ത്തുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇറാനെതിരെ അവര്‍ നടത്തുന്ന ആക്രമണം ഉടനടി നിര്‍ത്താന്‍ ലോകമാകെ ഒന്നിച്ച് സ്വരമുയര്‍ത്തണം.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ ആക്രമണം തടയാന്‍ ഉടന്‍ ഇടപെടണം. ഇന്ത്യാ ഗവണ്മെന്‍റ് പശ്ചിമേഷ്യയില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനും തയ്യാറാകണം.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഡല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും. ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യന്‍ എംബസികള്‍ക്കു കൈമാറുകയും തുടര്‍ നടപടികള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കപ്പല്‍ അപകടം
കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കളും അതിന്‍റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, കാണപ്പെട്ട വസ്തുവിന്‍റെ അടിസ്ഥാന വിവരങ്ങള്‍, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷന്‍ അല്ലെങ്കില്‍ അടുത്ത ലാന്‍ഡ്മാര്‍ക്ക്, ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കുന്നത്. കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 65 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തി. ഇവ വിവിധ പോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം കോവളം ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ 21 ബാരലുകള്‍ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് എന്ന് സംശയിക്കുന്ന 2 ബാരലുകള്‍ കൊല്ലം ജില്ലയിലെ ആലപ്പാട്, കാസര്‍കോട് ജില്ലയിലെ കുമ്പള കോയിപ്പാടി എന്നിവിടങ്ങളില്‍ കരക്കടിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാന്‍ഹായ് 503 കപ്പല്‍ നിലവില്‍ കേരള തീരത്തു നിന്ന് 57 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ദൂരത്തിലേയ്ക്ക് മാറ്റുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. കപ്പലില്‍ ഇപ്പോഴും തീയും പുകയും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലില്‍ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കോസ്റ്റ് ഗാര്‍ഡ്, ഐ. ടി. ഒ പി. എഫ് എന്നിവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ല. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കണം. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ 112 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications