കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം അകലുന്നു; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിപിഎം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തൃശൂര്‍: രണ്ടു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലില്‍ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ അകലുന്നതായി സിപിഎം സംസ്ഥാന സമ്മേളനം. ഇതേതുടര്‍ന്ന് വരുംവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.

മാധ്യമ പ്രവര്‍ത്തകരെ തല്ലിക്കൂട്ടണമെന്ന് സിപിഎം അനുകൂല പോലീസുകാര്‍....ആഹ്വാനം വാട്സ്പ്പിലൂടെ
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കണം. അടിസ്ഥാന വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമൊപ്പം പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി സജീവമായി ഇടപെടണം. ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പരിപാടികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും സമ്മേളനത്തില്‍ തീരുമാനമുണ്ടായി.

cpim

ആര്‍എസ്എസ്സിന്റെ സംസ്ഥാനത്തെ വളര്‍ച്ചയെക്കുറിച്ചും പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ച നടന്നു. വര്‍ഗീയതയുടെ സ്വാധീനം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. അന്യമത വിദ്വേഷം കൊച്ചുകുട്ടികളില്‍ പോലും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്സിനൈതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ സിപിഐ മന്ത്രിമാര്‍ക്കെതിരെ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാര്‍ക്ക് നിലവാരമില്ലെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. സിപിഐയുമായി പലകാര്യത്തിലും അഭിപ്രായവ്യത്യാസമുള്ള സമയത്താണ് സിപിഎം സമ്മേളനത്തിലെ വിമര്‍ശനം.

സിപിഎമ്മിനെകൊണ്ട് നല്ലതു പറയിപ്പിച്ചശേഷം മാണി യുഡിഎഫിലേക്ക്സിപിഎമ്മിനെകൊണ്ട് നല്ലതു പറയിപ്പിച്ചശേഷം മാണി യുഡിഎഫിലേക്ക്

എംപി വിരേന്ദ്രകുമാർ സിപിഎം സമ്മേളന സെമിനാറിൽ; യുഡിഎഫിൽ ആത്മബന്ധമില്ല!എംപി വിരേന്ദ്രകുമാർ സിപിഎം സമ്മേളന സെമിനാറിൽ; യുഡിഎഫിൽ ആത്മബന്ധമില്ല!

English summary
CPM Kerala state conference in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X