മാധ്യമ പ്രവര്‍ത്തകരെ തല്ലിക്കൂട്ടണമെന്ന് സിപിഎം അനുകൂല പോലീസുകാര്‍....ആഹ്വാനം വാട്സ്പ്പിലൂടെ
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ തല്ലിപരിശാക്കണമെന്ന് സിപിഎം അനുകൂല പോലീസുകാരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശം പരക്കുന്നെന്ന് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരെ കണക്കിന് കൊടുക്കണമെന്നുള്ള ചര്‍ച്ചകളും വാഗ്ദാനങ്ങളുമെല്ലാം പാര്‍ട്ടി അനുകൂലികളായ പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പരക്കുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസുകാര്‍ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതിന് മറുപടി കൊടുക്കണമെന്നാണ് ഗ്രൂപ്പില്‍ പോലീസുകാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡ്യൂട്ടി ഫ്രണ്ട്സ്
ഡ്യൂട്ടി ഫ്രണ്ട്സ് എന്ന എആര്‍ കാമ്പ് കേന്ദ്രീകരിച്ചുള്ള വാട്സ് ആപ് ഗ്രൂപ്പിലാണ് മാധ്യമ പ്രവര്‍ത്തകരെ തല്ലാന്‍ സിപിഎം അനുകൂല പോലീസുകാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്താലോയെന്നാണ് ഗ്രൂപ്പിലെ ചര്‍ച്ച.

ഷുഹൈബിനെ കൊന്നതില്‍ പുച്ഛം
ഒരു വിഭാഗം പേര്‍ കൊലചെയ്യപ്പെടുമ്പോള്‍ മാത്രം എന്തിനാണ് മാധ്യമ തമ്പുരാക്കന്‍മാര്‍ ഉറഞ്ഞുതുള്ളുന്നതെന്നാണ് ഗ്രൂപ്പിലുള്ള മറ്റൊരു ചര്‍ച്ച. ഷുഹൈബിന്‍റെ കൊലപാതകത്തില്‍ പുച്ഛം മാത്രമേ ഉള്ളൂവെന്നും പോലീസുകാര്‍ പറയുന്നു.

പോലീസുകാരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു
മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തികൊടുക്കുന്ന പോലീസുകാര്‍ ഇവരാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം അനുകൂല പോലീസുകാര്‍ പല പോലീസുകാരുടേയും ചിത്രങ്ങള്‍ സിപിഎം അനുകൂല സംഘടനകളുടെ ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കാനും തുടങ്ങിയിട്ടുണ്ട്. സിപിഎം സൈബര്‍ പോരാളികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.

മുടക്കോഴി മലയിലും വിവരം എത്തി
ഷുഹൈബ് വധക്കേസ് പ്രതികള്‍ മുടക്കോഴി മലയില്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടിക്കാനായി പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പോലീസ് എത്തുന്നതിന് മുന്‍പേ തന്നെ വിവരങ്ങള്‍ ചോര്‍ന്നതില്‍ സിപിഎ അനുകൂല പോലീസുകാര്‍ക്ക് നേരെ നേരത്തേ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

വിവരങ്ങള്‍ ചോരുന്നു
സിപിഎം നേതാവിന്‍റെ വീട്ടില്‍ നിന്നും പ്രതികള്‍ പോലീസ് എത്തും മുന്‍പ് രക്ഷപ്പെട്ടിരുന്നു. പോലീസില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോര്‍ന്നതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്വട്ടേഷനുമായി സിപിഎം അനുകൂല പോലീസുകാര്‍ വാട്സ് ആപ് ഗ്രൂപ്പില്‍ ചര്‍ച്ച തുടങ്ങിയത്.












Click it and Unblock the Notifications