കമ്യൂണിസ്റ്റുകാര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന് പിണറായി; സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. ഇ എം എസ് സ്മാരക ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തിന് കഴിഞ്ഞ കാലങ്ങളില്‍ ദിശാബോധം നല്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെ് പിണറായി പറഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ എന്റെ കയ്യിലുണ്ട്: ഉന്നിനെ ഭീഷണിപ്പെടുത്തി ട്രംപ്
നേരത്തെ ജില്ലാ കമ്മിറ്റിയംഗവും സീനിയര്‍ നേതാവുമായി ടി പി ബാലകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. സെക്രട്ടേറിയേറ്റ് അംഗം സി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം ദാസന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു.

അനുശോചന പ്രമേയം സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസ് എം എല്‍ എ അവതരിപ്പിച്ചു. മൂന്നു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചക്കുശേഷം റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയും ആരംഭിച്ചു. സി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ , കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ഇ രമേശ് ബാബു, പി കെ സജിത എിവരടങ്ങിയ പ്രസീഡിയവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും കെ പി കുഞ്ഞമ്മദ് കുട്ടി കവീനറും മുഹമ്മദ് റിയാസ്, കെ കെ ദിനേശന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി കെ മുകുന്ദന്‍, പി കെ പ്രേംനാഥ്, കെ ജമീല, എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും കെ ചന്ദ്രന്‍മാസ്റ്റര്‍ കവീനറും ഇസ്മായില്‍ കുറുമ്പൊയില്‍, പി നിഖില്‍, ലിന്റോ ജോസഫ് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും എം മോഹനന്‍ കവിനറും സി ബാലന്‍ , ഇ പി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ മിനിടുസ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
സംസ്ഥാന നേതാക്കളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, എ കെ ബാലന്‍, എളമരം കരീം, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400 ഓളം പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കുടെക്കുന്നത്. വ്യാഴാഴ്ച സമ്മേളനം സമാപിക്കും. അന്ന് കാല്‍ ലക്ഷം പേര്‍ അണിനിരക്കു റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കും.












Click it and Unblock the Notifications