കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനെക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ എന്റെ കയ്യിലുണ്ട്: ഉന്നിനെ ഭീഷണിപ്പെടുത്തി ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്‍ മുഴക്കിയ ഭീഷണി.

<strong>മഹാരാഷ്ട്രയിലെ ഭീമ- കൊറേഗാവ് സംഘര്‍ഷം: ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനും സംഘര്‍ഷത്തില്‍ പങ്ക്? പരാതിയുമായി യുവാക്കള്‍, പ്രസ്താവന ചതിച്ചു!!</strong>മഹാരാഷ്ട്രയിലെ ഭീമ- കൊറേഗാവ് സംഘര്‍ഷം: ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനും സംഘര്‍ഷത്തില്‍ പങ്ക്? പരാതിയുമായി യുവാക്കള്‍, പ്രസ്താവന ചതിച്ചു!!

<strong>പലസ്തീന് ഭീഷണിയുമായി ട്രംപ്: സഹായം വെട്ടിക്കുറയ്ക്കും! ലക്ഷ്യം ഇസ്രായേല്‍- പലസ്തീന്‍ ചര്‍ച്ച!</strong>പലസ്തീന് ഭീഷണിയുമായി ട്രംപ്: സഹായം വെട്ടിക്കുറയ്ക്കും! ലക്ഷ്യം ഇസ്രായേല്‍- പലസ്തീന്‍ ചര്‍ച്ച!

ഉത്തരകൊറിയയുടെയും ദക്ഷിണ കൊറിയയുടേയും ഉന്നതതല ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും ട്രംപ് തതള്ളിക്കളഞ്ഞിട്ടുണ്ട്. ട്വീറ്റിലായിരുന്നു ട്രംപിന്റെ ഭീഷണി. ഉന്‍ മുഴക്കിയ ഭീഷണിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം. തന്‍റെ കയ്യില്‍ ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമതയുള്ളതുമായ ന്യൂക്ലിയര്‍ ബട്ടനുണ്ടെന്നും ഇത് കൊറിയന്‍ ഭരണകൂടത്തെ ആരെങ്കിലും അറിയിക്കണമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.

ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിന്റെ മുന്നറിയിപ്പ്


അമേരിക്ക ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുള്ള ആണവായുധങ്ങളുടെ പരിധിയിലാണെന്നും, ന്യൂക്ലിയര്‍ ബട്ടണ്‍ എല്ലായ്പ്പോഴും തന്റെ മേശപ്പുറത്താണെന്നുമുള്ള ഉന്നിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം. തന്റെ കയ്യിലും ശക്തിയാര്‍ജ്ജിച്ച ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തെ ഇത് അറിയിക്കണമെന്നുമാണ് ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചത്. അത് ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമായതാണെന്നും അത് നന്നായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറയുന്നു.

 കിം ജോങ് ഉന്നിന്‍റെ ഭീഷണി

കിം ജോങ് ഉന്നിന്‍റെ ഭീഷണി


അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്നിന്റെ ഭീഷണി. ഇത് ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയണമെന്നും ഉന്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു കിം ജോങ് ഉന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

 കിം നിലപാട് മയപ്പെടുത്തി!!

കിം നിലപാട് മയപ്പെടുത്തി!!


അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യറാണെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ടീമിനെ അയയ്ക്കുമെന്നും കിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കിം പറയുന്നു. പുതുവത്സര സന്ദേശത്തില്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ കിം ദക്ഷിണ കൊറിയ്ക്ക് മുമ്പാകെ ഒലിവ് ചില്ലയുമായി എത്തിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഉത്തരകൊറിയ ഉറപ്പുനല്‍കിയിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരുന്നതിനായി ദക്ഷിണ കൊറിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയ തയ്യാറാണെന്നും കിം പറയുന്നു.

 ദക്ഷിണ കൊറിയയ്ക്ക് പൂര്‍ണ്ണ സമ്മതം!!

ദക്ഷിണ കൊറിയയ്ക്ക് പൂര്‍ണ്ണ സമ്മതം!!

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തെ മറ്റൊരു വീക്ഷണ കോണിലാണ് യുഎസ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. രണ്ട് കൊറിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ചര്‍ച്ച നടത്താമെന്ന് ഉത്തരകൊറിയയെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിന്റര്‍ ഒളിംപിക്സില്‍ ഉത്തരകൊറിയ പങ്കാളികളാവുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സാധുവായ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്യോങ്ച്യാങ് ഓര്‍നൈസേഷന്‍ കമ്മറ്റി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ചര്‍ച്ചയെ എതിര്‍ത്ത് ട്രംപ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

 വാളോങ്ങുന്നത് യുഎസിനെതിരെ

വാളോങ്ങുന്നത് യുഎസിനെതിരെ

യുഎസിനെതിരെ ആസൂത്രിത നീക്കം ദക്ഷിണ കൊറിയയെ പ്രധാന സഖ്യരാജ്യമായ അമേരിക്കയില്‍ നിന്ന് അകറ്റുന്നതിനുള്ള തന്ത്രങ്ങളാണ് കിമ്മിന്റെ പ്രസംഗത്തില്‍ ഉടനീളമുള്ളതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ക്യാമ്പെയിന്‍ നടക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്ക് എതിരെയുള്ള നീക്കമായും ഇതിനെ വിലയിരുത്താം. അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ട് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങളും ആണവായുധങ്ങളും വികസിപ്പിക്കുന്നത് പതിവാക്കിയതോടെയാണ് ഇത് ഉപേക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കായി അമേരിക്ക പോരാട്ടം ആരംഭിച്ചത്. കിമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞ ശേഷമാണ് ട്രംപിന്റെ പ്രതികരണമെന്നും സൂചനയുണ്ട്.

 ശ്രദ്ധ ആയുധ ഗവേഷണത്തില്‍

ശ്രദ്ധ ആയുധ ഗവേഷണത്തില്‍

ആണവ ആയുധങ്ങളുടെ ഗവേഷണം, റോക്കറ്റ് എന്‍ജിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവായുധങ്ങള്‍ വ്യാപകമായി വികസിപ്പിച്ചെടുക്കുമെന്നും ശത്രുരാജ്യങ്ങളുടെ ആണവയുദ്ധത്തിനെതിരാനിയ നീങ്ങാനും തിരിച്ചടിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കിം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഉന്നിന്റേത് വെറും ശബ്ദകോലാഹലങ്ങള്‍ മാത്രമാണെന്നാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ യുവാന്‍ ഗ്രഹാമിന്റെ പ്രതികരണം. തങ്ങള്‍ക്ക് പ്രവര്‍ത്തന സജ്ജമായ ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെന്ന് യുഎസിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 നവംബറിലും പരീക്ഷണം

നവംബറിലും പരീക്ഷണം

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

English summary
summary US President Donald Trump warned Kim Jong-Un Tuesday he has a "much bigger" nuclear button than the North Korean leader, as Washington dismissed the prospect of high-level talks between Pyongyang and Seoul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X