• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

Google Oneindia Malayalam News

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ സി പി ഐ എം എം എല്‍ എ എ എന്‍ ഷംസീര്‍. രാജ്യത്താമ്പാടും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയാണ് എന്ന് എ എന്‍ ഷംസീര്‍ ചോദിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഡി വൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടകരമായ രാഷ്ട്രീയത്തെ ബി ജെ പിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ കോണ്‍ഗ്രസ് വരാത്തത് എന്തുകൊണ്ടാണെന്നും ഷംസീര്‍ ചോദിച്ചു. മതന്യൂനപക്ഷങ്ങളെ രക്ഷിക്കും എന്ന് പറഞ്ഞ് വോട്ടും വാങ്ങി പോയ കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ മിണ്ടിയോ എന്നും അദ്ദേഹം ചോദിച്ചു. എ എന്‍ ഷംസീര്‍ എം എല്‍ എയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍പുരുഷന്‍മാര്‍ക്കായി പുരുഷ കമ്മീഷന്‍ വേണം, ഫെമിനിസ്റ്റ് തീവ്രവാദം ആപത്ത്; രാഹുല്‍ ഈശ്വര്‍

1

അപകടകരമായ രാഷ്ട്രീയത്തെ ബി ജെ പിയും സംഘപരിവാറും പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെ കോണ്‍ഗ്രസ്? കോണ്‍ഗ്രസ് എവിടെയാണ് ഉള്ളത്. രാഹുല്‍ ഗാന്ധി ഉണ്ട് അല്ലേ? ഏതാനും എസ് എഫ് ഐക്കാരുടെ ഭാഗത്ത് നിന്നുണ്ടാ അബദ്ധം ശരി. അതുകൊണ്ട് രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താണ്.

2

രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടി വരിക പഴംപൊരി തിന്നുക, ബത്തേരി വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്‌സ് തിന്നുക. ഇതാണോ നേതാവ്. രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയക്കാരനെവിടെ?. എസ് എഫ് ഐയുടെ കുട്ടികളുടെ ഭാഗത്ത് നിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ തിരുത്തി ക്ഷമാപണം നടത്തി. അതിന്റെ മുകളില്‍ ഓടിയെത്തിയ രാഹുല്‍ ഗാന്ധി, രാജ്യത്താമ്പാടും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെ രാഹുല്‍ ഗാന്ധി? ചോദിക്കേണ്ടേ..

3

എന്തേനുമോനെ പറച്ചില്‍ ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്. ഞങ്ങള്‍ തോറ്റുപോയി പാര്‍ലമെന്റില്‍. തോല്‍ക്കാന്‍ കാരണമെന്താണ്? തോല്‍ക്കാന്‍ കാരണമെന്താണ് എന്ന് ഞങ്ങള്‍ വിശകലനം ചെയ്ത്. തോറ്റ കാരണങ്ങള്‍ ഇന്നതാണ് എന്നൊക്കെ നോക്കി. അവര്‍ പറഞ്ഞു, ബി ജെ പിയെ മാറ്റേണ്ടേ? മാറ്റണം. കോണ്‍ഗ്രസ് ഒറ്റക്കക്ഷിയാകേണ്ട, ഒറ്റക്കക്ഷിയാകണം. ബി ജെ പി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമെ രാജ്യം രക്ഷപ്പെടൂ.

4

ശുദ്ധാത്മക്കളായ കുറെ മതേതരവാദികള്‍, മതന്യൂനപക്ഷങ്ങള്‍ ശരിയാണ് നോക്കുമ്പോള്‍ ഇടതുപക്ഷത്തിന് ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. അത് വിശ്വസിച്ച് കൊണ്ടുപോയി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില്‍ നിന്ന് 19 പേര്‍ ജയിച്ചു. ഞങ്ങള്‍ ഒന്ന് മാത്രം. പിന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് തിരിഞ്ഞത് തലപോയ തെങ്ങിനാണ് വളമിട്ടത് എന്ന്. ഓരും തോറ്റു നമ്മളും തോറ്റു. രണ്ടാളും തോറ്റു. രാഹുല്‍ ഗാന്ധിയുടെ സ്ഥിതിയെന്താ.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

5

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഞാന്‍ വടകര സെക്രട്ടറിയാ. എന്താ പറഞ്ഞേന്നറിയോ. ഇപ്രാവശ്യം ഉറപ്പാണ്. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും. അതെന്താ. അത് പ്രിയങ്കാജിയുണ്ട് ക്യാംപെയ്‌നില്‍. അപ്പോള്‍ ചോദിച്ചു പ്രിയങ്കയ്‌ക്കെന്താ. പ്രിയങ്കയുടെ മൂക്കും ഇന്ദിരാ ഗാന്ധിയുടെ മൂക്കും ഒരുപോലെയാണ്. അതുകൊണ്ട് ജനം പ്രിയങ്കാ ഗാന്ധിക്ക് വോട്ട് ചെയ്യും. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞില്ലേ.

6

ഈ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. രാജ്യത്തെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എവിടെ? കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ മിണ്ടിയോ ഇല്ല. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഇത്രയേറെ നിയമങ്ങള്‍ ബി ജെ പി നടപ്പിലാക്കി മുന്നോട്ട് പോകുമ്പോള്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം നടത്തി മുന്നോട്ട് പോകുമ്പോള്‍ എവിടെ കോണ്‍ഗ്രസ്. ഹിറ്റ്‌ലര്‍ എന്ന സിനിമ കണ്ടിട്ടില്ലേ. അതില്‍ സോമന്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്.

7

ഇപ്പോള്‍ പറയുന്നു വാട്‌സാപ്പ് വോയ്‌സ് നോട്ട് ഇട്ടാല്‍ മതിയെന്നാ. ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു..അത് തെറ്റാണ്. ഇസ്ലാമിനകത്ത് സ്്ത്രീകള്‍ക്ക് കൊടുക്കുന്ന പരിരക്ഷ പലപ്പോഴും സ്ത്രീകള്‍ക്ക് മനസിലാകുന്നില്ല. പക്ഷെ ആ ഇസ്ലാമിനകത്തെ മുത്തലാഖെന്ന സിവില്‍ നിയമത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ ഈ രാജ്യം ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റ് തയ്യാറായപ്പോള്‍ അതിനെതിരെ മിണ്ടിയോ കോണ്‍ഗ്രസ്. എന്തെങ്കിലും മിണ്ടിയോ.

8

ഇപ്പോള്‍ പറയുന്നു വാട്‌സാപ്പ് വോയ്‌സ് നോട്ട് ഇട്ടാല്‍ മതിയെന്നാ. ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു, ഞാന്‍ നിന്നെ മൊഴി ചൊല്ലിയിരിക്കുന്നു..അത് തെറ്റാണ്. ഇസ്ലാമിനകത്ത് സ്്ത്രീകള്‍ക്ക് കൊടുക്കുന്ന പരിരക്ഷ പലപ്പോഴും സ്ത്രീകള്‍ക്ക് മനസിലാകുന്നില്ല. പക്ഷെ ആ ഇസ്ലാമിനകത്തെ മുത്തലാഖെന്ന സിവില്‍ നിയമത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ ഈ രാജ്യം ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റ് തയ്യാറായപ്പോള്‍ അതിനെതിരെ മിണ്ടിയോ കോണ്‍ഗ്രസ്. എന്തെങ്കിലും മിണ്ടിയോ.

9

കോണ്‍ഗ്രസ് പറഞ്ഞത് രാജ്യത്ത് മതന്യൂനപക്ഷങ്ങളെ രക്ഷിക്കും എന്നല്ലേ. മതന്യൂനപക്ഷങ്ങളെ രക്ഷിക്കും എന്ന് പറഞ്ഞ് അധികാരത്തിലേക്ക് വന്ന കോണ്‍ഗ്രസ് അധികാരത്തിലേറി മതന്യൂനപക്ഷങ്ങളെ രക്ഷിക്കും എന്ന് പറഞ്ഞ് വോട്ടും വാങ്ങി പോയ കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ മിണ്ടിയോ. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച് പോയ 18 എണ്ണമുണ്ട്, ലീഗടക്കം.

10

വല്ല കാര്യവുമുണ്ടോ. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പോക്കേ ഇല്ല. രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ്. വല്ലപ്പോഴും പോയി തിരിഞ്ഞ് കളിച്ച് കോഫി ഹൗസില്‍ നിന്ന് ചായയും കുടിച്ച് തിരിച്ചുപോരും. ഇതാണോ പാര്‍ലമെന്റ് മെമ്പറുടെ പണി.

Recommended Video

cmsvideo
  കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala

  'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി

  English summary
  CPM leader AN Shamseer MLA mocks Rahul Gandhi and congress at DYFI Freedom Street
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X