പ്രത്യേക ആംബുലന്‍സും എയര്‍ ആംബുലന്‍സും; കോടിയേരി ചെന്നൈയിലേക്ക്, അപ്പോളോയില്‍ വിദഗ്ധ ചികിത്സ
തിരുവനന്തപുരം: മുതിര്‍ന്ന സി പി ഐ എം നേതാവും മുന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെ 10.30-ഓടെ സി പി ഐം എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ െക ജി സെന്ററിന് സമീപത്തെ ചിന്ത ഫ്ളാറ്റില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനെ പ്രത്യേക ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു.

തുടര്‍ന്ന് ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയര്‍ ആംബുലന്‍സിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ചിന്ത ഫ്ളാറ്റിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ യാത്രയ്ക്കുള്ള എയര്‍ ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ ദിവസമാണ് കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്നത്.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

തുടര്‍ന്ന് എം വി ഗോവിന്ദനെ സി പി ഐ എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 2020 ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തിരുന്നു. ചികിത്സാര്‍ത്ഥം വിദേശത്തേക്ക് പോകുന്നതിനാലായിരുന്നു ഇത്. അന്ന് എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചിരുന്നു. പിന്നീട് 2021 ല്‍ അദ്ദേഹം മടങ്ങിയെത്തി സ്ഥാനമേറ്റെടുത്തിരുന്നു.

പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവര്‍ ഞായറാഴ്ച കോടിയേരി ബാലകൃഷ്ണനെ വീട്ടിലെത്തി കണ്ടിരുന്നു.

മികച്ച സഖാവാണ് കോടിയേരി ബാലകൃഷ്ണന്‍ എന്നും തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications