വിശ്വാസികളുടെ രാമൻ അപഹരിക്കപ്പെട്ടു, രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു; എം സ്വരാജ്
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ കടുത്ത വിമർശനവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ് രംഗത്ത്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടുവെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം കുറിച്ചു.
രാമക്ഷേത്ര പ്രതിഷ്‌ഠ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് ആണെന്ന് പരോക്ഷമായി സൂചിപിച്ചുകൊണ്ടാണ് സൂരാജ് തന്റെ അഭിപ്രായം പങ്കുവച്ചത്. ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റിയെന്നും സ്വരാജ് തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ് വന്നിരിക്കുന്നത്.

സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്:
അപഹരിക്കപ്പെട്ട ദൈവം..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു..
രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.
അതേസമയം, മുൻപ് അയോധ്യ കേസിൽ വിധി വന്നതിന് പിന്നാലെ എം സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവെച്ച കുറിപ്പ് വലിയ രീതിയിൽ ചർച്ച ചെയ്യാപെട്ടിരുന്നു. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു സ്വരാജ് അന്ന് ചോദിച്ചത്.
ഇതിന് ശേഷം ബാബറി മസ്‌ജിദ് പൊളിച്ച കേസില്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്ലും സ്വരാജ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെ കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ് എന്നായിരുന്നു സ്വരാജിന്റെ പോസ്‌റ്റ്.












Click it and Unblock the Notifications