വിജയം വരെയും അല്ലെങ്കിൽ മരണം വരെയും പോരാടുക, ചെഗുവേരയെ കുറിച്ച് എംഎ ബേബി
ചെഗുവേര ലോകമെമ്പാടുമുളള കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും കെടാത്ത വിപ്ലവത്തിന്റെ തീനാളമാണ്. ചെഗുവേരയുടെ രക്തസാക്ഷി ദിനത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പുതിയ ലോകത്തിന്റെ വിപ്ലവ നക്ഷത്രമായ ചെഗുവേര എന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെർനയുടെ 54 -)൦ രക്തസാക്ഷിദിനമാണ് ഒക്ടോബർ 9. അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ വിമോചന നേതാവും ആയിരുന്നു ചെഗുവേര. ഫിദൽ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതൃത്വത്തിലുണ്ടായിരുന്ന ചെ അടിച്ചമർത്തുന്ന ജനവിരുദ്ധ ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു. അതേസമയം നിയമ വിധേയ സമരങ്ങൾക്ക് എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും ചെ തറപ്പിച്ചു പറഞ്ഞു.
നാടൻ വേണോ മോഡേൺ വേണോ? ഇവിടെ എന്തും പോകും, റിതു മന്ത്രയുടെ ചിത്രങ്ങൾ വൈറൽ
വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടെ നീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി അടിസ്ഥാന സാമൂഹിക വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ കൂട്ടായ്മയായ ജൂലൈ 26 പ്രസ്ഥാനം എന്ന മുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്രത്തിന്റ ഭാഗമാണല്ലോ.

ക്യൂബൻ വിമോചനത്തിനു ശേഷം 7 വർഷങ്ങൾ മാത്രമേ ചെ അവിടെ കേന്ദ്രീകരിക്കുകയുണ്ടായുള്ളു. 1966 ൽ ഹവാനയിൽചേർന്ന 'ഏഷ്യ ,ആഫ്രിക്ക , ലാറ്റിൻ അമേരിക്ക' എന്നീ ഭൂഖണ്ഡ ങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ 'ട്രൈകോൺടിനെന്റൽ ' എന്ന സമ്മേളനത്തിനയച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. വിയത്റ്റ്നാം വിമോചനപ്പോരാട്ടം കൊടുമ്പിരിക്കൊണ്ടിരുന്ന അന്ന് ' രണ്ടോ മൂന്നോ, അതല്ലയെങ്കിൽ അസഖ്യം വിയത്റ്റ്നാമുകളോ സൃഷ്ടിക്കണം ' എന്ന ലക്ഷ്യം ആണ് ചെ സന്ദേശത്തിലൂടെ നൽകിയത്. അത് പ്രാവർത്തികമാക്കാൻ ക്യൂബൻ ഭരണത്തിലെ പ്രധാന ഉത്തരവാദിത്വങ്ങൾ മറ്റുള്ളവർക്ക് കൈമാറി, ആധുനിക ബുദ്ധനെപ്പോലെ ചെ, വിമോചനപ്പോരാട്ട ഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചു. അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയൻ സേന നടത്തിയ ഒരു ആക്രമണത്തിൽ 1967 ഒക്ടോബർ 8ന് പിടിയിലായ ചെയെ തൊട്ടടുത്തദിവസം -9ന് വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ നിഷ്ഠൂരമായി വധിച്ചു.
കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു . ആളിക്കത്തുകയും അമർന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമർപ്പിച്ച സ്വന്തം ജീവനാണ്. മരണത്തെ എപ്പോഴും മുഖാമുഖം കണ്ട ചെ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല,പകരം അദ്ദേഹം ഇങ്ങനെ പറഞ്ഞു. "പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും. പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം, അത് ശ്രവിക്കുവാൻ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം; മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം; വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം".
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
ചെയുടെ ഈ വാക്കുകൾക്ക് വർത്തമാനകാല ഇന്ത്യയിൽ വളരെയധികം പ്രസക്തിയുണ്ട്. ഇന്ത്യയിലെ കർഷകർ ബിജെപി സർക്കാരിൻറെ കർഷകവിരുദ്ധ നയങ്ങൾക്കെതിരായി കഴിഞ്ഞ ഒരു വർഷമായി തെരുവിൽ പ്രക്ഷോഭത്തിലാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആണ്, ഒരു കേന്ദ്രമന്ത്രിയുടെ മകൻ, സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി നിരവധി കർഷകരെ കൊലപ്പെടുത്തിയത്. എന്നാൽ ഇത്തരം ഭീഷണികളിൽ ഒന്നും പതറാതെ ഇന്ത്യയിലെ കർഷകർ സമരമുഖത്ത് ഉറച്ചു നിൽക്കുകയാണ്. വിജയം വരെയും അല്ലെങ്കിൽ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ഛയം അദ്ദേഹത്തിൻറെ രക്തസാക്ഷി ദിനത്തിൽ കർഷകർ നടത്തുന്ന ഈ സമരങ്ങൾക്ക് കരുത്തും ആവേശവും പകരും. ലോകത്തിൻറെ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ''.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications