പിന്നില്‍ കളിക്കുന്നത് ആർഎസ്എസ്; കോണ്‍ഗ്രസും കുടപിടിക്കുന്നു; വിമർശനവുമായി ടിവി രാജേഷ്
കണ്ണൂർ: വിസി നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നിൽ ആർ എസ് എസിന്റെ ചരടുവലിയാണെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷ്. കേന്ദ്ര സർവ്വകലാശാലകളിലേതുപൊലെ കേരളത്തിലെ സർവ്വകാശാലകളിലും തങ്ങളുടെ നോമിനികളെ പ്രതിഷ്ഠിക്കാൻ ആർഎസഎസ് നടത്തുന്ന ശ്രമങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ കുടപിടിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസ്സും. കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അദ്ദേഹത്തിന്റെ അക്കാദമിക് മികവിനെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം പറയുന്നു.
കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

ഗവര്‍ണറുടെ വാക്കുകളെ അധികരിച്ച് കോണ്‍ഗ്രസ് വായില്‍ തോന്നിയത് കോതയ്ക്ക് പാടുകയാണ്. രാജ്യത്തെ അറിയപ്പെടുന്ന ചരിത്ര ഗവേഷകനും മതനിരപേക്ഷ നിലപാടുകളില്‍ വ്യക്തമായ നിലപാടുള്ളയാളും രാജ്യം അദരിക്കുന്ന അക്കാദമിക് പണ്ഡിതനുമാണ് കണ്ണൂര്‍ സര്‍വ്വകലാശാ വിസി.ഈ കാലയളവിൽ കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ കക്ഷി രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി നിയമിച്ച ഒരു വിസിയെ കോണ്‍ഗ്രസിന് കാണിച്ചുതരാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

മറന്നുപോയെങ്കില്‍ ചിലത് ഓര്‍മ്മിപ്പിക്കാനുണ്ട്..
നെഹ്റുവിന്റെ ഏറ്റവും വിശ്വസ്തനായ ഡോ. ജോണ്‍ മത്തായിയെ കോണ്‍ഗ്രസ് മറന്നുകാണും. സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ മന്ത്രിയുമായിരുന്നു അദ്ദേഹം. ധനമന്ത്രിയായും സേവനമനുഷ്ഠിച്ച ജോണ്‍ മത്തായി ഒരു കടലാസ് തുണ്ട് പോലും ഇല്ലാതെ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ്. 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ ഈ ജോണ്‍ മത്തായിയെയാണ് കേരള സര്‍വ്വകലാശാലയുടെ ആദ്യ വിസിയായി പരിഗണിച്ചത്. ഇടതുപക്ഷം അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, അക്കാദമിക് മികവാണ് കണക്കിലെടുത്തത്.

യു ആര് അനന്തമൂര്‍ത്തി, ശ്രീ. മോഹന്‍ തമ്പി, പ്രൊഫ. മൈക്കിള്‍ തരകന്, ഡോ. ബി ഇക്ബാല്‍ എന്നിങ്ങനെയുള്ള ഒരുപിടി അക്കാദമിക് പണ്ഡിതډാരാണ് ഇടതുപക്ഷത്തിന്റെ കാലത്ത് നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍. സങ്കുചിതമായ രാഷ്ട്രീയ കോണുകള്ക്കപ്പുറത്ത് വിശാലമായ അക്കാദമിക് കാഴ്ചപ്പാടാണ് ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്.

സര്‍വ്വകലാശാലകള്‍ സ്വതന്ത്രമായ ചിന്തയുടെ ഉറവിടങ്ങളാണ്. ആ ആശയത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഐസിഎച്ച്എറിന്റെ ചെയര്‍മാര്‍ ആര്‍എസ്എസിന്റെ കൂലിയെഴുത്തുകാരനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആർ എസ് എസ് അനുഭാവിയായ സീരിയില്‍ നടനാണ് ചെയര്മാന്. ഇന്ത്യയിലെ ധൈഷണികമായ ഒരു കേന്ദ്രമാണ് ജെ എന്യു സര്‍വ്വകലാശാല.

ആ സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തിവരുന്നത്. അക്കാദമിക് സ്വാതന്ത്ര്യം തകര്‍ക്കുകയാണ്. ഇതേ നയം കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അവര്‍ ഗവര്‍ണറെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. അതില്‍ കോണ്‍ഗ്രസ് വീണുപോകരുത്.

ഇനി അഥവാ കോണ്‍ഗ്രസ് ഈ വാദവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കൂടി ചിലത് ഓര്‍മ്മിപ്പിക്കാനുണ്ട്. സ്കൂള്‍ അദ്ധ്യാപന പരിചയം മാത്രമുള്ളയാളെ കാലിക്കറ്റ് സർവ്വകലാശാല വിസി യാക്കാൻ നടത്തിയ വഴിവിട്ടശ്രമവും കാസർഗോഡ് ഡിസിസി ഭാരവാഹിയെ കണ്ണൂർ സര്‍വ്വകലാശാല വൈസ് ചാന്‍സലറാക്കിയതും യു ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഇവിടെ സംഘപരിവാറിന് കോണ്‍ഗ്രസ് വളംവെച്ചുകൊടുക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ നിഗൂഢവും നിരന്തരവുമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന രാജ്യത്തെ പ്രമുഖരായ അക്കാദമിക് പണ്ഡിതന്മാരെ കുറിച്ച് ആലോചിച്ചുനോക്കുക. അനാവശ്യമായ ഈ വിവാദങ്ങള്‍ കേരളത്തിന്റെ പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യത്തിന് കളങ്കമേല്‍പ്പിക്കും. സംഘപരിവാറിന്റെ ആഗ്രഹം അതാണ്. അതാണോ കോണ്‍ഗ്രസിന്റെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
Recommended Video
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications