കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ പ്രകടനത്തിലും ഒരടി മുന്നില്‍ സിപിഎം, അവസാന ലാപ്പില്‍ മുന്നിലെത്തി കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ഗ്രൗണ്ടിലെ പ്രചാരണത്തില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിലും മുന്നിലെന്ന് കണക്കുകള്‍. കോണ്‍ഗ്രസ്-ബിജെപി ഒഫീഷ്യല്‍ പേജുകളേക്കാള്‍ വളരെ മുന്നിലാണ് സിപിഎം കേരള എന്ന പേജ്. ഇത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗങ്ങള്‍ക്കും മറുപടിക്കും വലിയ റീച്ചാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം അനില്‍ ആന്റണി നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ ടീമിന് ശക്തമായ പ്രകടനം നടത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശനം ശരിയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

1

തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പക്ഷേ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന പേജിനാണ് മുന്നോട്ട് വരാന്‍ സാധിച്ചത്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളെ നേരത്തെ അനില്‍ ആന്റണി സഹായിക്കുന്നില്ലെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെ ഔദ്യോഗിക പേജിനൊപ്പം പരിഗണിക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് അനില്‍ ആന്റണി പറഞ്ഞിരുന്നു. അതേസമയം ബിജെപിയുടെ ബിജെപി കേരളം എന്ന പേജിനേക്കാള്‍ റീച്ച് കോണ്‍ഗ്രസിനുണ്ട്

സിപിഎമ്മിന്റെ പേജിന് 13,24032 റിയാക്ഷന്‍സാണ് ലഭിച്ചത്. പത്ത് ലക്ഷം റിയാക്ഷന്‍സ് പോലും കോണ്‍ഗ്രസ് എത്തിയിയിരുന്നില്ല. ബിജെപിയുടേത് ആണെങ്കില്‍ മൂന്ന് ലക്ഷത്തില്‍ താഴെയാണ്. തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് പേജ് സജീവമായിരുന്നു. 4,90757 റിയാക്ഷനുകള്‍ ഈ സമയത്ത് കോണ്‍ഗ്രസിന്റെ പേജുകളിലെ പോസ്റ്റുകള്‍ക്ക് ലഭിച്ചിരുന്നു. അതേസമയം സിപിഎം വല്ലാതെ ഈ അവസരങ്ങളില്‍ പിന്നില്‍ പോയിട്ടില്ല. 4,59469 റിയാക്ഷനുകള്‍ അവസാന ആഴ്ച്ച സിപിഎം പോസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി അവിടെയും കാര്യമായ നേട്ടമുണ്ടാക്കിയില്ല. വെറും 1,33054 റിയാക്ഷന്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

സിപിഎമ്മിന്റെ വിജയകരമായ പല കണ്ടന്റുകളും വീഡിയോകളാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കിറ്റ് വിതരണ വിഷയത്തില്‍ നല്‍കുന്ന മറുപടി വൈറലായിരുന്നു. 24,40236 റിയാക്ഷന്‍സാണ് ഇതിന് ലഭിച്ചത്. പട്ടിണി കിടക്കേണ്ടി വരില്ലെന്ന സിപിഎമ്മിന്റെ പരസ്യവും ക്ലിക്കായി. പ്രിയങ്ക ഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വീഡിയോയാണ് കോണ്‍ഗ്രസ് പേജില്‍ തരംഗമായ വീഡിയോ. രാഹുല്‍ ഗാന്ധി അമ്മമാരോടൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റും വലിയ പ്രചാരം നേടി. വയോജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ യുഡിഎഫ് എന്ന ക്യാപ്ഷനിലാണ് ഇത് വന്നത്. പിണറായി വിജയന്റെ പല വീഡിയോകളും വലിയ ട്രെന്‍ഡിംഗായിരുന്നു ഈ പേജുകളില്‍.

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Vattiyurkkavvu Poster controversy | Oneindia Malayalam

English summary
cpm leads in social media campaign, congress have an edge in last lap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X