• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തോമസ് ഐസക് രാജ്യസഭ സ്ഥാനാർത്ഥി?; പുതിയ നീക്കവുമായി സിപിഎം..

തിരുവനന്തപുരം; ഏപ്രിൽ പന്ത്രണ്ടാം തീയതി പ്രഖ്യാപിച്ച രാജ്യസഭ തിരഞ്ഞെടുപ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നെന്നാണ് റിപ്പോർട്ട്. മൂന്ന് സീറ്റുകളാണ് കേരളത്തിൽ ഒഴിവ് വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക.

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

 യുഡിഎഫ് തിരുമാനം

യുഡിഎഫ് തിരുമാനം

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സി പിഎമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്.വയലാർ രവി, പി വി അബ്‌ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.ഇതിൽ പിവി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് തിരുമാനം.

ഒരു ടേം മാത്രം

ഒരു ടേം മാത്രം

കാലാവധി പൂർത്തിയാക്കുന്ന കെകെ രാഗേഷിന് ഒരവസരം കൂടി സിപിഎം നൽകിയേക്കില്ല. കെഎൻ ബാലഗോപാൽ, ടിഎൻ സീമ, പി രാജീവ് തുടങ്ങി സമീപ കാലത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കെല്ലാം ഒരു ടേം മാത്രമാണ് സിപിഎം നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് പുതിയ പേരുകളാണ് പരിഗണിക്കുന്നത്.

ഒന്നിൽ ചെറിയാൻ ഫിലിപ്പ്

ഒന്നിൽ ചെറിയാൻ ഫിലിപ്പ്

രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സിപിഎം പരിഗണിക്കുന്നത്. സര്‍ക്കാരിന്‍റെ നാല് മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ചെറിയാൻ ഫിലിപ്പ് രാജിവെച്ചിരുന്നു. നിയമസഭതിരഞ്ഞെടുപ്പിൽ സിപിഎം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് വിവരം.

പിസി ചാക്കോയ്ക്ക് വേണ്ടി

പിസി ചാക്കോയ്ക്ക് വേണ്ടി

രണ്ടാം സീറ്റിൽ എൻസിപി ആവശ്യം ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് വിട്ടുവന്ന മുതിർന്ന നേതാവ് പിസി ചാക്കോയ്ക്ക് വേണ്ടിയാണ് എൻസിപി സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തേ പിസി ചാക്കോ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലിയിൽ സന്ദർശിച്ച് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയിരുന്നു.

മുഖ്യമന്ത്രിയെ വിളിച്ച് പവാർ

മുഖ്യമന്ത്രിയെ വിളിച്ച് പവാർ

കഴിഞ്ഞ ദിവസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരുന്നു.ചാക്കോയുടെ രാജ്യസഭയിലെ സാന്നിധ്യം ദേശീയ തലത്തിൽ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് പവാർ മുഖ്യമന്ത്രിയെ അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

കേന്ദ്ര കമ്മിറ്റി അംഗം

കേന്ദ്ര കമ്മിറ്റി അംഗം

എന്നാൽ പിസി ചാക്കോയ്ക്ക് പകരം മുതിർന്ന നേതാവ് തോമസ് ഐസക് തന്നെ രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നാണ് സിപിഎമ്മിലെ ചർച്ച.രണ്ട് ടേം നിബന്ധന സിപിഎം നടപ്പാക്കിയതോടെ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ തോമസ് ഐസകിന് സീറ്റ് ലഭിച്ചിരുന്നില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ കൂടിയാണ് ഇപ്പോൾ തോമസ് ഐസകിനെ രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കിക്കുന്നത്.

വിജു കൃഷ്ണനേയും

വിജു കൃഷ്ണനേയും

അതേസമയം പിണറായി പക്ഷത്തിന് അനഭിമതനായ ഐസകിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യസഭ സീറ്റ് നൽകുന്നതെന്ന വിലയിരുത്തലുകളും ഉണ്ട്. അതിനിടെ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണനേയും സീറ്റിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

 രണ്ട് സീറ്റുകൾ കൂടി

രണ്ട് സീറ്റുകൾ കൂടി

അതേസമയം ഉടൻ തന്നെ എംവി ശ്രേയാംസ് കുമാറിന്റേയും കേരള കോൺഗ്രസ് നേതാവ് ജോ് കെ മാണിയുടേയും രാജ്യസഭ സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നേക്കും. ഇരുവരും രാജ്യസഭാംഗത്വം രാജിവെച്ചാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ജോസ് കെ മാണി രാജിവെച്ച സീറ്റ് അവർക്ക് തന്നെ നൽകാനാണ് ഇടതുമുന്നണിയില് ധാരണയായിരിക്കുന്നത്.

പ്രതിപക്ഷ നേതാവിന്‍റെ ഉണ്ടയില്ലാ വെടികള്‍; ഇരിക്കുന്ന കസേരയുടെ മഹത്വം ഓര്‍ക്കണമെന്ന് എളമരം കരീം

അധികാരത്തില്‍ എത്തുമ്പോള്‍ കിട്ടിയത് കാലിയായ ഖജനാവ്; ഇപ്പോള്‍ മിച്ചമുള്ളത് 5000 കോടി: തോമസ് ഐസക്ക്

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  പിണറായിയെ ഇഡി ചോദ്യം ചെയ്‌തേ പറ്റൂ | Oneindia Malayalam

  English summary
  CPM may give rajya sabha ticket to thomas isaac
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X