• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടത്തോട്ട് ചായാന്‍ ജോസ്.... എട്ടിന് യോഗം, തീരുമാനം വൈകരുതെന്ന് സിപിഎം, എതിപ്പ് രണ്ട് തരത്തില്‍!!

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ യുഡിഎഫ് നീക്കങ്ങള്‍ പരാജയപ്പെടുന്നു. ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് പോകാനുള്ള തീരുമാനം ഏകദേശം വന്നിരിക്കുകയാണ്. ഇക്കാര്യം പെട്ടെന്ന് അറിയാക്കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മുസ്ലീം ലീഗിനെ മുന്നില്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ വിജയിച്ചിട്ടില്ല. അപമാനിച്ച് ഇറക്കിവിട്ടര്‍ക്ക് ചുട്ട മറുപടി കൊടുക്കുകയും ഒപ്പം തന്നെ പിജെ ജോസഫിനെ ഒതുക്കുകയും വേണമെന്ന നിലപാടിലാണ് ജോസ്. എന്നാല്‍ എല്‍ഡിഎഫ് കക്ഷികളില്‍ പലര്‍ക്കും ജോസ് വേണ്ടെന്നാണ് നിലപാട്.

സിപിഎമ്മില്‍ ധാരണ

സിപിഎമ്മില്‍ ധാരണ

ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കാന്‍ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. സിപിഎം സെക്രട്ടേറിയറ്റില്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടന്ന് കഴിഞ്ഞു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് അംഗങ്ങള്‍ക്കുള്ളത്. അതുകൊണ്ട് സിപിഎമ്മിനും മുന്നണിക്കും ഉണ്ടാകുന്ന ഗുണങ്ങള്‍ നേതൃത്വം വ്യക്തമാക്കി. ഇതോടെ ജോസുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാവാനാണ് സാധ്യത.

ജോസിനോട് ആവശ്യം

ജോസിനോട് ആവശ്യം

എല്‍ഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട തീരുമാനം വൈകരുതെന്നാണ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഉടന്‍ തീരുമാനമെടുക്കാനാണ് നിര്‍ദേശം. വൈകുന്ന ഓരോ നിമിഷവും കാര്യങ്ങള്‍ മാറുമെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. അതേസമയം ജോസ് വിഭാഗം ഈ മാസം എട്ടിന് സസ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതില്‍ ഇടത് മുന്നണി പ്രവേശനം ചര്‍ച്ചയാവും.

ഇനി മുന്നിലുള്ളത്

ഇനി മുന്നിലുള്ളത്

കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കമാണ് ജോസിന് മുന്നിലുള്ള വിഷയം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജൂലായ് ഏഴിന് വരാനിരിക്കുകയാണ്. ചിഹ്നം ആരുടേത്, ഔദ്യോഗിക പാര്‍ട്ടി ഏത് വിഭാഗത്തിന്റേത് എന്നീ വിഷയത്തിലെ കമ്മീഷന്‍ തീരുമാനമാണ് പ്രഖ്യാപിക്കുക. ഭാവിയില്‍ ഏത് മുന്നണിയുടയെ ഭാഗമാകണം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി അനുകൂലമായാലും പ്രതികൂലമായാലും എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

cmsvideo
  LDF says a big no to Jose k Mani | Oneindia Malayalam
  പിണറായി നേരിട്ടിറങ്ങും

  പിണറായി നേരിട്ടിറങ്ങും

  തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജോസുമായി ധാരണയിലെത്താനാണ് നീക്കം. ഇതിനെ എതിര്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനവുള്ള നീക്കങ്ങളും സിപിഎം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സിപിഐ നേതൃത്വുമായി നേരിട്ട് ചര്‍ച്ച നടത്തും. ഒപ്പം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുണ്ടാവും. നേട്ടങ്ങള്‍ ബോധ്യപ്പെടുത്താനാണ് ശ്രമം. രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ അനുകൂലമാണെങ്കില്‍ അത് മാറി മറിയാമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതും സിപിഎമ്മിന്റെ മാറ്റത്തിന് കാരണമാണ്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോസ് വിഭാഗത്തിനുള്ള സ്വാധീനവും സിപിഎം മുന്നില്‍ കാണുന്നുണ്ട്.

  രണ്ട് പ്രശ്‌നങ്ങള്‍

  രണ്ട് പ്രശ്‌നങ്ങള്‍

  സിപിഐക്ക് പിന്നാലെ ജോസുമായുള്ള സഹകരണത്തെ എതിര്‍ത്ത് ജനതാദള്‍ എസ്സും രംഗത്ത് വന്നിട്ടുണ്ട്. എന്‍സിപി സ്വാഗതം ചെയ്‌തെങ്കിലും പാലാ സീറ്റില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ജോസ് വിഭാഗത്തിലും ഇതേ പ്രശ്‌നമുണ്ട്. യുഡിഎിനൊപ്പം തുടരണമെന്ന് അഭിപ്രായമുള്ള ഒരുപക്ഷം ജോസ് വിഭാഗത്തിലുമുണ്ട്. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുനയിപ്പിക്കുക വലിയ വെല്ലുവിളിയാണ്. അണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും ജോസിന് മുന്നിലുണ്ട്.

  എല്‍ഡിഎഫിലെ വികാരം

  എല്‍ഡിഎഫിലെ വികാരം

  ജോസിനെ എല്‍ഡിഎഫില്‍ എതിര്‍ക്കുന്നവര്‍ ഗൗരവമായ കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫില്‍ മടങ്ങിയെത്താനുള്ള ജോസിന്റെ നീക്കങ്ങളാണ് ഇതെന്ന് ജനതാദള്‍ പറയുന്നത്. കെഎം മാണിയും ഇതേ രീതിയില്‍ വിലപേശല്‍ നടത്തിയിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജോസ് വേണ്ടെന്ന തീരുമാനത്തിലാണ്. ഇവരുമായി ലയിക്കാനില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ വ്യക്തിത്വമാണ് പ്രധാനമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെസി ജോസഫ് പറഞ്ഞു.

  യുഡിഎഫില്‍ സമവായമില്ല

  യുഡിഎഫില്‍ സമവായമില്ല

  യുഡിഎഫില്‍ ജോസിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും സമവായമുണ്ടായിട്ടില്ല. മുന്നണികളുടെ ഭാഗമാവാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്ന് ജോസ് വിഭാഗം നേതാവ് തോമസ് ചാഴിക്കാടന്‍ പറയുന്നു. ജോസിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് റോഷി അഗസ്റ്റിനും പറയുന്നു. ജോസ് കെ മാണി കള്ളം മാത്രമാണ് പറയുന്നതെന്ന് പിജെ ജോസഫ് പറയുന്നു. കോണ്‍ഗ്രസിലെ തന്നെ യുവ നേതാക്കള്‍ ജോസിനെ തിരിച്ചുവിളിക്കേണ്ടെന്ന നിലപാടിലാണ്.

  English summary
  cpm may invite jose k mani to join ldf before local election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X