പിറവത്തെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം അറിഞ്ഞിട്ടെന്ന് സിന്ധുമോള്‍, പുറത്താക്കിയിട്ടില്ലെന്ന് സിപിഎം!!
കോട്ടയം: പിറവത്ത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി സിന്ധുമോളെ പുറത്താക്കിയ നടപടിയില്‍ സിപിഎമ്മിന് ആശയക്കുഴപ്പം. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് മത്സരിക്കുന്നതെന്ന് സിന്ധുമോള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സമീപിച്ചപ്പോഴും സിപിഎം സമ്മതമില്ലാതെ മത്സരിക്കില്ലെന്നാണ് അറിയിച്ചത്. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം തമ്മില്‍ സംസാരിച്ചാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രാദേശികമായ എതിര്‍പ്പുകള്‍ സംസ്ഥാന നേതൃത്വമാണ് പരിശോധിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

അതേസമയം താന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം മാത്രമാണ്. മറ്റ് ഭാരവാഹിത്വങ്ങളും ഇല്ല. ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍ഡിഎഫ് സ്വതന്ത്രയായിട്ട് മാത്രമാണ്. അതിനാല്‍ മറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്ത്ഥിയാവുന്നതില് തെറ്റില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഞാനിപ്പോഴും ഇടതുപക്ഷത്ത് തന്നെയാണ് ഉള്ളത്. കേരള കോണ്‍ഗ്രസിന്റെ സീറ്റാണ് പിറവം. അതുകൊണ്ട് അവരുടെ ചിഹ്നത്തില്‍ തന്നെയാവും അവിടെയുള്ള മത്സരമെന്നും സിന്ധുമോള്‍ പറഞ്ഞു. മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമായത് കൊണ്ട് ഇവിടെ ജയിക്കാന്‍ സാധിക്കുമെന്നും സിന്ധുമോള്‍ വ്യക്തമാക്കി.
സിന്ധുമോളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് പറഞ്ഞു. സംഘടനാ രീതി അനുസരിച്ച് ജില്ലാ കമ്മിറ്റിയില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇത്തരത്തില്‍ യാതൊരു നടപടികളും എടുത്തിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന സാഹചര്യം പിന്നീട് പരിഗണിക്കും. സിന്ധുമോള്‍ ഇത്രകാലവും മത്സരിച്ചിരുന്നത് എല്‍ഡിഎഫ് സ്വതന്ത്രയായിട്ടായിരുന്നു. മറ്റൊരു പാര്‍ട്ടിയില്‍ മത്സരിക്കണമെങ്കില്‍ സിപിഎം അംഗത്വം ഒഴിയണമം. ബ്രാഞ്ച് കമ്മിറ്റി അംഗത്വം സിന്ധുമോള്‍ പുതുക്കിയിട്ടില്ലെങ്കില്‍ പുറത്തുപോകുന്നതില്‍ തടസ്സങ്ങളില്ലെന്നും വാസവന് പറഞ്ഞു.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
അതേസമയം ജനപ്രതിനിധിയെന്ന നിലയില്‍ സിന്ധുമോല് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അവര്‍ പിറവത്ത് യോജിച്ച് സ്ഥാനാര്‍ത്ഥി തന്നെയാണ്. ലോക്കല്‍ കമ്മിറ്റിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്നും വാസവന് പറഞ്ഞു. സിന്ധുവിന്റെ സ്ഥാനാര്‍ത്ഥി സിപിഎം നിര്‍ദേശിച്ചത് തന്നെയാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. യാക്കോബായ സമുദായാംഗം പിറവത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് സിപിഎം കേരള കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. സിന്ധു മത്സരിച്ച ഇടത്തെല്ലാം വിജയിച്ചയാളാണെന്ന് വാസവന് നേരത്തെ പറഞ്ഞിരുന്നു. ഇത് അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications