കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇടതുപക്ഷത്തെ വയനാട്ടില്‍ ദുര്‍ബലരാക്കി കാണിക്കാനുള്ള ശ്രമത്തിനെതിരെ സിപിഎം. വന്‍ നീക്കങ്ങളാണ് ഇവിടെ ഇടത് മുന്നണി തയ്യാറാക്കുന്നത്. രാഹുലുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും വേണ്ടെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. കേരള ഘടകത്തിന് സ്വതന്ത്രമായി അക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സീതാറാം യെച്ചൂരി അനുവാദവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ശക്തിയും രാഹുലിനെതിരെ ഉപയോഗിക്കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. രാഹുലിനെ പരാജയപ്പെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ തവണ വോട്ടുകള്‍ ചോര്‍ന്ന എല്ലാ മേഖലയിലും ശക്തമായ നീക്കത്തിനാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ പ്രചാരണവും വയനാട്ടിലുണ്ടാവും.

രാഹുലിനെതിരെ അങ്കം

രാഹുലിനെതിരെ അങ്കം

രാഹുലിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി. വയനാട്ടില്‍ എന്തുവില കൊടുത്തും രാഹുലിനെ തോല്‍പ്പിക്കാനാണ് സിപിഎം നീക്കം. ദേശീയ തലത്തില്‍ മോദിയെ എതിര്‍ക്കുന്നത് കൊണ്ട് മാത്രം രാഹുലിനോട് സൗമന്‌സ്യം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇടതുമുന്നണിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. രാഹുലിനെ തങ്ങളെ വിമര്‍ശിക്കില്ലെന്ന നിലപാട് തിരിച്ച് അങ്ങോട്ടും നല്‍കേണ്ട എന്നആണ ്തീരുമാനം. ശക്തമായ പ്രചാരണം തന്നെ നടത്താനാണ് തീരുമാനം.

സംഘടനാ ശക്തി

സംഘടനാ ശക്തി

സിപിഎം തങ്ങളുടെ സംഘടനാ ശക്തി മുഴുവന്‍ വയനാട്ടില്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് രാഹുലിനെ പരാജയപ്പെടുത്താനാണ് തീരുമാനം. ദേശീയ തലത്തിലെ പ്രമുഖര്‍ വയനാട്ടില്‍ പ്രചാരണത്തിനായി എത്തും. സിപിഐയുടെയും നേതാക്കള്‍ എത്തും. അതേസമയം ഇടതുമുന്നണിക്കൊപ്പമുള്ള എന്‍സിപിയുടെ ദേശീയ നേതാക്കള്‍ വയനാട്ടില്‍ എത്തുമോ എന്ന് ഉറപ്പില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ്. ഇതാണ് പ്രദാന കാരണം.

കോണ്‍ഗ്രസിന്റെ മുന്നേറ്റം

കോണ്‍ഗ്രസിന്റെ മുന്നേറ്റം

രാഹുല്‍ എത്തിയതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ ഓളം ഇല്ലാതാക്കാനുള്ള നീക്കമാണ് ഇനി സിപിഎം നടത്തുക. കോണ്‍ഗ്രസ് ഉണ്ടാക്കിയ പ്രകമ്പനങ്ങളൊക്കെ തല്‍ക്കാലം അണഞ്ഞെന്നും ആഞ്ഞ് പിടിച്ചാല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവുമെന്നാണ് സിപിഎം കരുതുന്നത്. ഇക്കാര്യം സിപിഐയുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച് കഴിഞ്ഞു. രാഹുല്‍ വയനാട്ടില്‍ എത്തുന്ന അന്ന് തന്നെ കടന്നാക്രമിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

ലക്ഷ്യം നിയമസഭാ മണ്ഡലങ്ങള്‍

ലക്ഷ്യം നിയമസഭാ മണ്ഡലങ്ങള്‍

വയനാട്ടില്‍ 7 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, എന്നീ മണ്ഡലങ്ങള്‍ വയനാട് ജില്ലയിലാണ്. തിരുവമ്പാടി കോഴിക്കോട് ജില്ലയിലും, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങള്‍ മലപ്പുറത്തുമാണ്. ഇതില്‍ നാലിടത്ത് ഇടതുപക്ഷമാണ് വിജയിച്ചത്. ഈ മണ്ഡലത്തിലെ ലീഡ് നഷ്ടപ്പെടാതിരുന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നുണ്ട്.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

അമേത്തിയില്‍ വിജയിച്ചാല്‍ രാഹുല്‍ വയനാടിനെ ഉപേക്ഷിക്കും എന്ന പ്രചാരണം സിപിഎം ആരംഭിച്ച് കഴിഞ്ഞു. സാധാരണക്കാര്‍ക്കിടയില്‍ രാഹുലിനെ കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവില്‍ രാഹുലിനോട് പത്ത് ചോദ്യങ്ങള്‍ സിപിഎം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നയങ്ങളാണ് രാജ്യത്തെയും വയനാട്ടിലെയും കര്‍ഷകരെ തകര്‍ത്തതെന്നാണ് മറ്റൊരു പ്രചാരണം. കര്‍ഷക പാര്‍ലമെന്റ് സിപിഎം നടത്തിയത് ഇതിന് വേണ്ടിയാണ്. കര്‍ഷക പ്രക്ഷോഭ നേതാവായ അശോക് ധാവ്‌ലെയെ പ്രചാരണത്തിനായി കൊണ്ടുവന്നതും സിപിഎമ്മിന്റെ തന്ത്രമാണ്.

മെഗാ സ്‌ക്വാഡ് ഒരുങ്ങുന്നു

മെഗാ സ്‌ക്വാഡ് ഒരുങ്ങുന്നു

കോണ്‍ഗ്രസിനെതിരെ ഇടതുമുന്നണിയുടെ മെഗാ സ്‌ക്വാഡാണ് ഒരുങ്ങുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും മുന്നണിയുടെയും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുപ്പിക്കും. ഏപ്രില്‍ 14നാണ് മെഗ് സ്‌ക്വാഡ് നടക്കുന്നത്. അന്ന് മണ്ഡലത്തിലെ എല്ലാ വീടുകളിലും കടകളിലും പ്രവര്‍ത്തകര്‍ വോട്ട് ചോദിക്കാനെത്തും. യുപിഎ സര്‍ക്കാരിന്റെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും നയങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക വികസനത്തെ എങ്ങനെ പിന്നോട്ടടിച്ചെന്നാണ് സിപിഎം അവതരിപ്പിക്കുന്നത്.

പുതിയ വോട്ടര്‍മാര്‍

പുതിയ വോട്ടര്‍മാര്‍

പുതിയ വോട്ടര്‍മാരെയാണ് സിപിഎം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവരെ മുന്നണിക്ക് വോട്ടു ചെയ്യാത്ത അഞ്ച് വോട്ടര്‍മാരെ കൊണ്ടെങ്കിലും ഓരോ പാര്‍ട്ടി അംഗവും വോട്ട് ചെയ്യിക്കണമെന്ന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. 80000 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവരെയെല്ലാവരെയും നേരിട്ട് കാണാനുള്ള പദ്ധതിയും സിപിഎം ഒരുക്കിയിട്ടുണ്ട്. അതേസമയം കര്‍ഷക മേഖലയില്‍ താങ്ങുവില വര്‍ധിപ്പിക്കണമെന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സിപിഎം ഉന്നയിക്കുക.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

യുപിയില്‍ 2 ദിവസത്തിനുള്ളില്‍ 3 മെഗാറാലികള്‍, തുടക്കം മോദി, അഖിലേഷും പ്രിയങ്കയും നേര്‍ക്കുനേര്‍യുപിയില്‍ 2 ദിവസത്തിനുള്ളില്‍ 3 മെഗാറാലികള്‍, തുടക്കം മോദി, അഖിലേഷും പ്രിയങ്കയും നേര്‍ക്കുനേര്‍

English summary
cpm plans to defeat rahul gandhi in wayanad starts tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X